Kottayam

ബാബു ചാഴികാടന്‍ അനുസ്മരണം മെയ് 15ന്

കോട്ടയം: കേരള യൂത്ത്ഫ്രണ്ട്(എം) മുന്‍ സംസ്ഥാന പ്രസിഡന്റ് ബാബു ചാഴികാടന്റെ മുപ്പത്തിമൂന്നാം ചരമവാര്‍ഷികദിനത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം മെയ് 15ന് കോട്ടയത്ത് നടക്കും.

കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ 2024 മെയ് 15ന് വൈകിട്ട് 3.30ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക.

സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. യോഗത്തില്‍ തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാര്‍, കേരള കോണ്‍ഗ്രസ്(എം) നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *