അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും വിപുലമായി ആഘോഷിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ തോമസ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. നിരവധി പരിമിതികൾക്കിടയിലും സ്കൂളിലെ പുതുമയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ ടി രാകേഷ് കെ എ എസ് നിർവഹിച്ചു. Read More…