കോട്ടയം :കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബഡ്ജറ്റിലെ നികുതി വർദ്ധനവുകൾ മൂലം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി നിൽക്കുന്ന പാവപ്പെട്ടവന്റെ മേൽ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചുകൊണ്ട് സാധാരണക്കർക്ക് കേന്ദ്രസർക്കാർ വീണ്ടും ഇരുട്ടടി നൽകിയിരിക്കുകയാണ് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. വില വർദ്ധനവ് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

പചകവാതക വാതക വില വർദ്ധനവിലും, കാർഷിക വിളകളുടെ വില തകർച്ചയിൽ പ്രധിഷേധിച്ചും , ഫെബ്രുവരി നാലാം തീയതി കോട്ടയം ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ കേരള കോൺഗ്രസിന്റെ അഭിമുഖത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.
സമരത്തിൻറെ ജില്ലതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയിൽ മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുമെന്നും ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.