തലപ്പലം : തലപ്പലം ഗ്രാമ പഞ്ചായത്തിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയിൽ ഫുൾ ‘എ പ്ലസ് ‘ കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മാണി സി കാപ്പൻ MLA യോഗം ഉദ്ഘാടാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ തോമസ് അധ്യക്ഷത വഹിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര സജി, മെമ്പർമാരായ അനുപമ വിശ്വനാഥ്, ആനന്ദ് വെള്ളൂകുന്നേൽ, ജോമി ബെന്നി, കൊച്ചുറാണി ജെയ്സൺ, ബിജു കെ എസ് തുടങ്ങിയവർ സംസാരിച്ചു.