പാലാ: സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രതീകമാണ് ഗാന്ധിജിയെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഗാന്ധിജയന്തിദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ പ്രതിഷേധങ്ങളുടെ മൂല്യം ലോകത്തിനു പകർന്നു നൽകാൻ ഗാന്ധിജിക്കു കഴിഞ്ഞു. അക്രമം കൂടാതെ സ്വാതന്ത്ര്യവും സമാധാനവും കൈവരിക്കാമെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു നൽകി. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ലോകം എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ദർശനം. ഗാന്ധിയൻ ദർശനങ്ങൾ എക്കാലവും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജോസ് കെ Read More…
Author: Web Editor
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി ജിൻ്റോ ബിനോയി ( 18) പായിക്കാട് സ്വദേശി ആരോമൽ (17) പാലക്കാട്ട്മല സ്വദേശി ജൂബിൻ ജോണി (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെ ആണ്ടൂർ കവലയിൽ വച്ചായിരുന്നു അപകടം.
യൂത്ത് ഫ്രണ്ടും പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കി
ഈരാറ്റുപേട്ട : ഗാന്ധിജയന്തി അനുബന്ധിച്ച് മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ദിശാ ബോർഡുകൾ വൃത്തിയാക്കി. യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസിന്റെ നേതൃത്വത്തിൽ ജെവൽ സെബാസ്റ്റ്യൻ, സോജൻ ആലക്കുളം, ജോ ജോസഫ്, അലൻ വാണിയപുര,ഹലീൽ മുഹമ്മദ്, ജെഫിൻ പ്ലാപള്ളി, ജെയ്സൺ ജോസഫ്, ജോർജ് കുട്ടി, അലൻ ജോൺസൻ,ഇബിനു ഹജീഷ്, അൻസിഫ് വി ഹാരിസ്, സഫീദ്. തുടങ്ങിയവർ Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തീക്കോയി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2025 മാർച്ച് 31 ന് മുമ്പായി ഗ്രാമ പഞ്ചായത്തു സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, അസി. സെക്രട്ടറി സജി പി റ്റി, Read More…
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് മാലിന്യ മുക്തം നവകേരളം 2.0 ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
പൂഞ്ഞാർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം2.0 ഭാഗമായി പഞ്ചായത്ത് ഓഫീസ്, പൊതു നിരത്ത് എന്നിവിടങ്ങൾ ശുചീകരിക്കുകയും പാതയോരങ്ങൾ സൗന്ദര്യവത് കരിക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതനോബിൾ ഉദ്ഘാടനം ചെയ്തു. തോമസ് ജോസ് കരിയാ പുരയിടം, മോഹനൻ നായർ, സുശീല മോഹൻ, രഞ്ജിത് മാളിയേക്കൽ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ഉഷ കുമാരി, ഷാന്റി തോമസ്, തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, പഞ്ചായത്തിലെ ജീവനക്കാർ, സി ഡി എസ് അംഗങ്ങൾ Read More…
ഗാന്ധിജയന്തി ദിനത്തിനോടനുബന്ധിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി
പാലാ : ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനത്തിൽ മുൻ കെപിസിസി മെമ്പർ അഡ്വക്കറ്റ് ചാക്കോ തോമസ് നമ്മൾ ഗാന്ധിയിലേയ്ക്കു മടങ്ങാം എന്ന അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചക്കാട് അധ്യക്ഷത വഹിച്ചു. തുടർന്ന് സതീശ് ചോള്ളാനി, അഡ്വ ആർ മനോജ്, സാബു അബ്രഹാം, വി സി പ്രിൻസ്, ഷോജി ഗോപി,ബിബിൻ രാജ്, അഡ്വ സന്തോഷ് മണർക്കാട്,ടോണി തൈപ്പറമ്പിൽ, പി എൻ ർ രാഹുൽ, അർജുൻ സാബു, ആനി ബിജോയ്, മായ രാഹുൽ മാത്യുക്കുട്ടി കണ്ടത്തിപറമ്പിൽ, Read More…
ഗാന്ധിജിയുടെ ജന്മദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു
കുന്നോന്നി: ഗാന്ധി ജയന്തി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ, അനീഷ് കീച്ചേരി, തങ്കച്ചൻ മാങ്കുഴയ്ക്കൽ, കേശവൻ മരുവത്താങ്കൽ, ഹരിദാസ് പുതുവായിൽ, രാജു നരിക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.
‘പ്രയുക്തി 2024’ മെഗാ തൊഴിൽ മേള; ഒക്ടോബർ 5 ന്
കുറവിലങ്ങാട്: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും, കോട്ടയം മോഡൽ കരിയർ സെന്ററും, കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ സഹകരണത്തോടെ ഒക്ടോബർ അഞ്ചിന് കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടത്തുന്ന ‘പ്രയുക്തി 2024 മെഗാ തൊഴിൽ മേള’ യിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ,ഫിനാൻസ്, മാർക്കറ്റിംഗ്, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 51 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ജനറൽ നേഴ്‌സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, Read More…
കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയിൽ സി.എച്ചിന്റെ ഇടപെടൽ നിർണ്ണായകമായി: യൂത്ത് ലീഗ്
ഈരാറ്റുപേട്ട: കേരളം ഇന്നാർജ്ജിച്ച വിദ്യാഭ്യാസ പുരോഗതിയ്ക്ക് കാരണം മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയാ സാഹിബിന്റെ വിദ്യാഭ്യാസ നയം കൊണ്ടു കൂടിയാണ് എന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ സെമിനാർ അഭിപ്രായപ്പെട്ടു. ഹൈസ്കൂൾ, സെക്കന്ററി വിദ്യാഭ്യാസം സൗജന്യമാക്കിയും പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചും കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ തുടങ്ങിയും കാലിക്കട്ട്, കൊച്ചി സർവ്വകലാശാലകൾ സ്ഥാപിച്ചും സി.എച്ച് വിപ്ലവം സൃഷ്ടിച്ചു. ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സകല സാധ്യതകളും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പിന്നോക്ക ജനവിഭാഗങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തിയ മഹാനായിരുന്നു Read More…
നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു Read More…











