പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക കുമ്മണ്ണൂർ സ്വദേശിനി ഗ്രീഷ്‌മയ്ക്ക് ( 25 ) പരുക്കേറ്റു. 2.30 യോടെ കിടങ്ങൂരിൽ വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ചുമന്ന പ്ലാവ് ഭാഗത്ത് വച്ച് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് മേവട സ്വദേശി ജോർജുകുട്ടി കുര്യന് (21) പരുക്കേറ്റു . ഇന്നലെ ഉണ്ടായ മറ്റൊരു അപകടത്തിൽ മേരിലാൻഡ് ഭാഗത്ത് വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ് Read More…
Author: Web Editor
അര നൂറ്റാണ്ടിനു ശേഷം അവർ ഒത്തുചേർന്നു; അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ക്യാംപസിൽ നടന്നു
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം അരുവിത്തുറ കോളേജ് സെമിനാർ ഹാളിൽ നടന്നു. കോളേജ് മാനേജർ വെരി റവ. ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യാതിഥിയായിരുന്നു. സംഗമത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രെഫ. തോമസ് വി അലപ്പാട്ട് , പൂർവ്വ വിദ്യാർത്ഥികളായ മുൻ പി എസ്സ്, സി അംഗം പ്രൊഫ ലോപ്പസ് മാത്യു, നാഷണൽ യൂണിവേഴ്സിറ്റി Read More…
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് കൂട്ടിക്കൽ ടൗൺ വാർഡ് സാനിറ്റേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ എന്റെ നാട്, എന്റെ വാർഡ് എന്റെ വീട് കാംപെയിൻ പരിപാടിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് (ശനി) രാവിലെ 9 മുതൽ നടന്നു. ഔട്ട് പോസ്റ്റ് റോഡ് വിസ്മയ , സൂര്യ കുടുംബ ശ്രീ കളുടെയും, ചിന്നക്കാള കോളനി റോഡ് ഗ്രാമീണ കുടുംബശ്രീയുടെയും, നേഴ്സറി സ്കൂൾ താളുങ്കൽ മേഖലകൾ ദീപം, ഹിമ കുടുംബശ്രീകളുടെയും, സെന്റ് ജോർജ് കോളനി റോഡ് Read More…
ബാബു ചാഴികാടൻ പൊതുപ്രവർത്തകർക്ക് മാതൃക: ഫ്രാൻസിസ് ജോർജ് എംപി
ഏറ്റുമാനൂർ: ഉന്നത മൂല്യങ്ങളിലൂടെയും ലളിതമായ ജീവിത ശൈലിയിലൂടെയും പൊതുപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബാബു ചാഴികാടൻ ഇന്നത്തെ പൊതുപ്രവർത്തകർക്ക് മാതൃക ആക്കാവുന്ന വ്യക്തിത്വമാണന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി. ബാബു ചാഴികാടന്റെ 35-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ആർപ്പൂക്കര വാരിമുട്ടത്ത് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, കെ.ജി. Read More…
പുലിപ്പല്ല് കേസ്; റാപ്പർ വേടന് തിരിച്ചടി, പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെ
മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. Read More…
പെട്രോളിയം ഉൽപ്പന്ന വിലവർധനവിനെതിരെ സി.പി.ഐ.(എം) പ്രതിഷേധം
പൂഞ്ഞാർ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വിലവർധനവിനെതിരെ കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം കെ ശശിന്ദ്രൻ, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി എന്നിവർ പ്രസംഗിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പ്രവർത്തകർ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇന്ധനവില വർധന സാധാരണ Read More…
ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും വിമര്‍ശനം
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കൾ പറഞ്ഞു. തൃശ്ശൂർ, പാലക്കാട്, ആറന്മുള തോൽവിയിലും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. ഇന്നത്തെ ബിജെപി കോർ കമ്മിറ്റിയിൽ ആണ് പിസി ജോർജിനും ഷോൺ ജോർജിനും എതിരെ കടുത്ത വിമർശനം ഉയർന്നത്. പരാജയത്തെ പറ്റിയുള്ള ചർച്ചകൾക്കായാണ് കോർ കമ്മിറ്റി യോഗം ചേർന്നത്. ബിജെപി ഹിന്ദുത്വ നിലപാട് വെടിയണം എന്ന് ഷോൺ ജോർജ് Read More…
എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാർത്ഥികൾ
എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്. 410456 പേർ പരീക്ഷ എഴുതി. 30514 എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. SSLC പരീക്ഷ ഫലം 3:30 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. മെയ് ആദ്യമാണ് സാധാരണ റിസൾട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിർണയം പൂർത്തിയാകാൻ Read More…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മെയ് 26 ഓടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ Read More…
ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു
പാലാ : ലയൺസ് റീജിയൺ 14 വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുകയും മതേർസ്ഡേ സെലിബ്രേഷൻ നടത്തുകയും ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം മരിയസദനം ഡറക്ടർ സന്തോഷ് ജോസഫിന്റെ അധ്യക്ഷതയിൽ നിഷ ജോസ് k മാണി നിർവഹിച്ചു. ലയൻസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ നിഷ ജോസ് k മാണി യെയും മുതിർന്ന അമ്മമാരെയെയും ആദരിച്ചു. മാതൃദിനത്തിന്റെ പ്രാധാന്യത്തെപറ്റി നിഷ ജോസ് k മാണി Read More…











