General

ആവർത്തിക്കുന്ന പ്രളയദുരന്തങ്ങൾ സർക്കാരിന്റെ അനാസ്ഥയുടെ ഫലം; നദികളിലെ മണൽ നീക്കി അപകട മേഖലകളിലെ ജനങ്ങളെ പുനരധിവസിപ്പിക്കണം : ബിജെപി

സംസ്ഥാനത്ത് ആവർത്തിച്ചുണ്ടാകുന്ന പ്രളയവും ഉരുൾപൊട്ടലും പ്രകൃതിദുരന്തങ്ങൾ മാത്രമല്ല, സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെയും മുൻകരുതൽ നടപടികളുടെ അഭാവത്തിന്റെയും ഫലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ക്യാമ്പുകളിലേക്ക് ഭക്ഷണവും കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നത് രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമാണ്. സന്നദ്ധ സംഘടനകളുടെ ഇടപെടലാണ് ദുരിതബാധിതർ പട്ടിണിയിലാകാതെ കഴിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. 2018-ലെ മഹാപ്രളയത്തിന് ശേഷം കോട്ടയം ജില്ലയിൽ അപകടസാധ്യതയുള്ള Read More…

General

ഇടമറുക് പള്ളി ഭാഗത്ത്‌ പോസ്റ്റിന്റെ ചുവട് ഇളകിയ നിലയിൽ

ഇടമറുക് : റോഡിൽ വൈദ്യതി പോസ്റ്റ് വീണാൽ, മറ്റാൻ ബ്രിട്ടിഷ്കാരൻ്റെ നടപടി അക്രമം. മനുഷ്യരുടെ ജീവനും സ്വത്തിനും കുഴപ്പം ഉണ്ടാകുന്ന രീതിയിൽ മരം ഒടിഞ്ഞോ വാഹനം ഇടിച്ചോ വൈദ്യുത പോസ്റ്റ് മാറാൻ തിരുവനന്തപുരത്ത് ഇരിക്കുന്ന മേൽഓഫിസറുടെ കത്ത് വേണമെന്ന നിയം. ഇന്ത്യൻ ഭരണഘടനയുടെ 21 – വകുപ്പിനും DM act Section 65 നും എതിരെ ഇറക്കിയിട്ടുളള തികച്ചു നിയമവിരുദ്ധവും അപ്രായോഗികമായ ഈ നടപടി KSDMA ചെയർമാൻ ആയ മുഖ്യമന്ത്രി ഉടൻ തിരിത്തിക്കേണ്ടതാണ് എന്ന് നാട്ടുകാർ അവിശ്യപ്പെട്ടു Read More…

Pala

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

പാലാ: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി. വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. കെലീറ്റ ജോർജ്, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ എന്നിവർ നേതൃത്വം നൽകി വരുന്നു. എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്തസമ്മർദ്ദം , ഷുഗർ പരിശോധനകളും നടത്തി. പ്രളയത്തെ തുടർന്ന് മരുന്നുകൾ നഷ്‌ടപ്പെട്ടവർക്കും അത്യാവശ്യ മരുന്നുകൾ Read More…

Pala

പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം; 21-ാം വാർഷിക സമ്മേളനവും, പുതിയ ബാച്ച് ഉദ്ഘാടനം

പാലാ: കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6, 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 -ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന്നു. പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 8-ാം തീയതി നടക്കും. പാലാ സെൻ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കോർപറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രീ. Read More…

General

സ്വാതന്ത്ര്യ ദിനാഘോഷം; യോഗം ചേർന്നു

ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി. എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക്കും. വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, അഡീഷണൽ എസ്.പി കെ. സജീവ്, ആർഡിഒ Read More…

Aruvithura

അരുവിത്തുറ പള്ളിയിൽ മുൻ വികാരിമാരുടെയും കൈകാരന്മാരുടെയും സംഗമം

അരുവിത്തുറ: ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ അരുവിത്തുറ സെന്റ്. ജോർജ് ഫൊറോന ഇടവകയിൽ ശുശ്രൂഷ ചെയ്ത വികാരിയച്ചന്മാരുടെയും കൈക്കാരന്മാരുടെയും സംഗമം സംഘടിപ്പിച്ചു. സംഗമത്തിന് അരുവിത്തുറ ഫൊറോന വികാരി വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ നേതൃത്വം നൽകി.

Pala

മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും

പാലാ: മഴക്കാല ​ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ​ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു. അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി. കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ‌ വിഭാ​ഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി. ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ‌കി.

Kottayam

ഓക്‌സിജനിലെ ന്യുജെന്‍ ഓണം ഓഫര്‍; നറുക്കെടുപ്പില്‍ പുതുപ്പള്ളി സ്വദേശി ആനന്ദ് സി. രമേശിന് എയര്‍ഫ്രയര്‍ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളിലെ ‘ന്യുജെന്‍ ഓണം-2026’ ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പില്‍ കോട്ടയം പുതുപ്പള്ളി ചാലുപറമ്പത്ത് ആനന്ദ് സി.രമേശിന് എയര്‍ഫ്രയര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞദിവസം ആനന്ദ് കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിക്കുകയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. തിരുവനന്തപുരം കരമന ഓക്‌സിജന്‍ ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ബ്രാഞ്ച് മാനേജര്‍ രാജീവ് നേതൃത്വം നല്‍കി. ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, സ്വര്‍ണ്ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് Read More…

Pala

പാലായും പ്രളയവും: വാർഷിക ദുരിതാശ്വാസത്തിൽ നിന്ന് ശാശ്വതമായ മുന്നൊരുക്കത്തിലേക്ക് മാറണം: ദിയ ബിനു പുളിക്കകണ്ടം (മുൻ നഗരസഭാധ്യക്ഷ, പാലാ)

പാലാ : പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല. ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം. എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ്. മഴ ശക്തമാകുമ്പോൾ സ്കൂളുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു. എന്നാൽ ഇവയിൽ പലതിനും മതിയായ ശുചിമുറി സൗകര്യങ്ങളോ സ്വകാര്യതയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദുരിതാശ്വാസം Read More…

Kottayam

മഴക്കെടുതി: വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

കോട്ടയം: ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കണം. പമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണം. ജില്ലയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ കാര്യക്ഷമമായാണ് മുന്നോട്ടുനീങ്ങുന്നതെന്ന് വിലയിരുത്തിയ സ്പീക്കർ ജനങ്ങളുടെ പരാതികളുണ്ടാകുന്‌പോൾ കഴിവതും വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് Read More…