യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പൻ ജയിക്കുന്ന പക്ഷം അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് പറഞ്ഞ് പാലായിലെ ജനങ്ങളുടെ വോട്ട് മേടിച്ച വി. ഡി സതീശൻ പാലക്കാരെ പറഞ്ഞു പറ്റിക്കുകയായിരുന്നു എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും, പാലായിലെ NDA സ്ഥാനാർത്ഥിയും ആയിരുന്ന അഡ്വ. ഷോൺ ജോർജ് പറഞ്ഞു. മാണി സി കാപ്പന് പാലായിൽ ഉണ്ടായിരുന്ന ഏക മുൻതൂക്കം യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ വന്നാൽ പാലായ്ക്ക് ഒരു മന്ത്രിയെ ലഭിക്കും എന്നുള്ളതായിരുന്നു. നിയോജകമണ്ഡലത്തിലുടനീളം മന്ത്രിയാക്കും എന്ന് വാക്ക് പറഞ്ഞാണ് ഓരോ Read More…
Author: Web Editor
കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് Read More…
കുടജാദ്രി കണ്ട് മടങ്ങിയ മലയാളി സംഘം സഞ്ചരിച്ച ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; പാലാ സ്വദേശികളായ രണ്ട് പേർക്ക് ദാരുണാന്ത്യം
കര്‍ണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. കുടജാദ്രിയില്‍ നിന്ന് കൊല്ലൂരിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് ദെളിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; ദിവസേനയുള്ള നറുക്കെടുപ്പിൽ കൊല്ലം സ്വദേശി നന്ദുവിന് കൂളർ സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കൊല്ലം ഉമയനെല്ലൂർ രവിവിലാസത്തിൽ നന്ദു ജി. നായർക്ക് കൂളർ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം നന്ദു കടവന്തറ ഓക്സിജൻ ഷോറും സന്ദർശിച്ച് ഐ ഫോണിൻ്റെ അഡാപ്‌റ്ററും കേബിളും വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. പ്രത്യേക സോഫ്‌റ്റ് വെയറിൻ്റെ സഹായത്തോടെ ഞായറാഴ്ച കോട്ടയം നാഗമ്പടത്തെ ഓക്സിജൻ്റെ ഹെഡ് ഓഫീസിൽ നടന്ന നറുക്കെടുപ്പിന് എ.ബി.എം. ബി. അനന്തു നേതൃത്വം നൽകി. 31 വരെയാണ് Read More…
ടേം വ്യവസ്ഥ അംഗീകരിക്കാതെ മാണി സി. കാപ്പന്‍; വി ഡി. സതീശനും രമേശ് ചെന്നിത്തലയും വാക്ക് പാലിക്കണം
മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം. പാലായില്‍ വന്ന് വി ഡി സതീശന്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിച്ചു. ഇരുവരും വാക്ക് പാലിക്കണം. ടീം യുഡിഎഫിന്റെ ഭാഗമാണ് താനെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ അങ്ങോട്ട് വന്ന വണ്ടിയിലായിരിക്കില്ല, കൊടിവെച്ച വണ്ടിയിലായിരിക്കും തിരിച്ചു വരികയെന്ന് വിഡി സതീശന്‍ തന്നെ പ്രസംഗിച്ചിരുന്നല്ലോ. കണ്‍വെന്‍ഷന് വന്നപ്പോള്‍ രമേശ് ചെന്നിത്തലയും അത് Read More…
അങ്ങാടിക്കൽ റോസമ്മ ജോസഫ് നിര്യാതയായി
തീക്കോയി: അങ്ങാടിക്കൽ റോസമ്മ ജോസഫ് (98) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ (18/05/2026) രാവിലെ 11.30 യ്ക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കരിക്കും. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
കെ.ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ കളങ്കപ്പെടുത്തിയ കാപാലികരെ ഒറ്റപ്പെടുത്തുക :ബിജെപി
മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്‍റെ സ്മരണ നിലനിര്‍ത്തുന്ന കോട്ടയത്തെ പ്രമുഖ സിനിമാ പരിശീലന സ്ഥാപനമാണ് കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. കേരള സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. മോശമായ ജീവിതസാഹചര്യങ്ങളോടും വര്‍ണ്ണവെറിയോടും പടവെട്ടി രാഷ്ട്രത്തിന്‍റെ പ്രഥമ പൗരന്‍ എന്ന നിലയിലേക്കുയര്‍ന്ന വ്യക്തിത്വമായ കെ.ആർ. നാരായണന്‍റെ പേരിലുള്ള ഈ സ്ഥാപനത്തില്‍ നടന്ന ചില സംഭവങ്ങള്‍ നിന്ദ്യവും അപലപനീയവുമാണെന്ന് പറയാതെ വയ്യ. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി വെക്കേഷൻ സന്ദർശന ക്ലാസിനെത്തിനെത്തിയ പാമ്പാടി മന്നം ബാലസമാജത്തിലെ കുട്ടികളെയാണ് സാമൂഹ്യവിരുദ്ധമനോഭാവമുള്ള ഒരു Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം
വെള്ളികുളം: മലയോര മേഖലയിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയം കരസ്ഥമാക്കിക്കൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വീണ്ടും വിജയക്കൊടി പാറിച്ചു.വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 51 വിദ്യാർത്ഥികളും ഉന്നതമാർക്കോടെ വിജയിച്ചത് നാടിന് അഭിമാനമായി. റിജോ ജോൺ, ജെസിയമോൾ എന്നിവർ ഫുൾ എ പ്ലസ് കരസ്ഥമാക്കി.മൂന്നുപേർ 9 പ്ലസ്, നാല് പേർ 7 പ്ലസ് കരസ്ഥമാക്കി.കിലോമീറ്ററുകൾ യാത്ര ചെയ്തും പ്രതികൂല കാലാവസ്ഥയെ നേരിട്ടുമാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത്.ചിട്ടയായ പരിശീലനവും അധ്യാപകരുടെ അർപ്പണബോധവുമാണ് വിജയത്തിൻ്റെ അടിസ്ഥാനം. Read More…
തെക്കൻചേരിയിൽ സെബാസ്റ്റ്യൻ ജോസഫ് (രാജൂ) നിര്യാതനായി
തീക്കോയി : തീക്കോയി ചേരിമല തെക്കൻച്ചേരിയിൽ സെബാസ്‌റ്റ്യൻ ജോസഫ് ര്രാജു 55) നിര്യതനായി. ശവസംസ്കാര ചടങ്ങുകൾ 18-05-2026 (തിങ്കൾ) രാവിലെ 10:00 AM സ്വഭവനത്തിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഫോറോന പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരിക്കുന്നതാണ്. ഭാര്യ:ബിന്ധു സെബാസ്‌റ്റ്യൻ കാഞ്ഞാർ ചക്കലക്കൽ കുടുംബാംഗമാണ് കുടുംബാംഗമാണ്. മക്കൾ: ലിപ്സൺ സെബാസ്‌റ്റ്യൻ, ലിബിൻസെബാസ്‌റ്റ്യൻ. മരുമകൾ : റോസ്‌മി ടോമി (കല്ലൂർ കാരൻ) കൊച്ചുമകൾ : എവിളിൻ ജോസഫ് തെക്കൻ.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും; തീരുമാനം വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
അനുനയനീക്കങ്ങൾക്ക് പിന്നാലെ സമവായം. വിഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല മന്ത്രിയാകും. ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെയായിരിക്കും. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. കെസി വേണുഗോപാലും ഇന്ന് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച മറ്റു പേരുകൾ ഈ ഘട്ടത്തിൽ പരിഗണിക്കില്ല. ഇന്ന് ഹൈക്കമാൻഡിന് കെപിസിസി അധ്യക്ഷൻ കൊടുക്കുന്ന പട്ടികയിൽ രണ്ടാം Read More…











