General

കുന്നോന്നി ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി

കുന്നോന്നി: എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 5950-ന്റെ നേതൃത്വത്തിൽ കുന്നോന്നി ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ആചരിക്കും. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ അഞ്ചിന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.

ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വാവുബലിക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

പൂഞ്ഞാർ–കുന്നോന്നി റോഡിൽ അമ്പലം റോഡിലാണ് ഗുരുദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കർക്കിടക വാവുബലി ദിനത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *