പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കടനാട് മേഖലാ പിതൃവേദിയുമായി സഹകരിച്ച് കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ചിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി ഉദ്ഘാടനം ചെയ്തു. പിതൃവേദി. മേഖലാ ഡയറക്ടർ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. കടനാട് മേഖല പ്രസിഡന്റ് ഡേവീസ് മാത്യു കല്ലറയ്ക്കൽ കാർഡിയാക് സയൻസസ് വിഭാഗം ഡോ. പ്രൊഫ. രാജു ജോർജ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിഭാഗം ഡോ. കെലീറ്റ ജോർജ്,. Read More…
Author: Web Editor
നടുപറമ്പിൽ ലൈലാമ്മ തോമസ് നിര്യാതയായി
കൊണ്ടൂർ: നടുപറമ്പിൽ ലൈലാമ്മ തോമസ് (64 ) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 4.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്.
റിട്ട. പ്രധാനാധ്യാപകൻ മേക്കാട്ട് എം.ജെ.മത്തായി നിര്യാതനായി
അരുവിത്തുറ: റിട്ട. പ്രധാനാധ്യാപകൻ മേക്കാട്ട് എം.ജെ.മത്തായി (96) അന്തരിച്ചു. മൃതദേഹം നാളെ 4ന് കടുവാമുഴിയിൽ ഉള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച 10ന് മകൻ ഡോ. ജോൺസൺ മാത്യുവിന്റെ കടുവാമുഴിയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മൂവാറ്റുപുഴ വെളിയന്നൂർകാരൻ പരേതയായ റീത്താമ്മ മാത്യു. മക്കൾ: പ്രഫ. ലോപ്പസ് മാത്യു (റിട്ട. പ്രഫസർ സെന്റ് ജോർജ് കോളജ് അരുവിത്തുറ), നാൻസി തോമസ് വീഡൻ വലിയവീട്ടിൽ, ഡെന്നിസ് മാത്യു (റിട്ട. സെക്രട്ടറി, കാർഷിക Read More…
വയലിനിസ്റ്റ് സി.വി. ജോസഫ് ചാമപ്പാറ നിര്യാതനായി
ചേന്നാട് : വയലിനിസ്റ്റ് സി.വി. ജോസഫ് ചാമപ്പാറ നിര്യാതനായി. സംസ്‌കാരം നാളെ (23 – 8 -2026, ഞായർ) ഉച്ച കഴിഞ്ഞ് 2 മണിക്ക് ചേന്നാട് ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ : പരേതയായ ചിന്നമ്മ ജോസഫ് പുത്തൻവേലിക്കകത്ത് എലിക്കുളം. മക്കൾ: ആലീസ്, മാത്യു സെലിൻ, ജയമോൾ. മരുമക്കൾ: മാത്യു ഇടമറുക് പാതാമ്പുഴ,രാധ തീക്കോയി വെള്ളായിക്കാട്ട്, ബേബി ഉറുമ്പിൽ അമ്പാറനിരപ്പ്.
കൊഴുവനാൽ സ്കൂൾ ക്യാമ്പസിൽ നാടൻ പുലിയിറങ്ങി: കൂടെ ‘വേട്ടക്കാരും. വ്യത്യസ്ത ഓണാഘോഷവുമായി കൊഴുവനാൽ സെന്റ്ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ
കൊഴുവനാൽ: ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പരിപാടികൾക്ക് മാറ്റ് കൂട്ടി ,വിവിധ ഗ്രൂപ്പുകളുടെ വർണ്ണാഭമായ ഘോഷയാത്ര കാണികളിൽ ആവേശവും അത്ഭുതവും ജനിപ്പിച്ചു. പരമ്പരാഗത വേഷവിധാനങ്ങളും സാംസ്കാരിക കലാരൂപങ്ങളും കോർത്തിണക്കി വിദ്യാർത്ഥികൾ അണിനിരന്ന ഘോഷയാത്ര നാടിന് തന്നെ ഉത്സവപ്രതീതി പകർന്നു. മഹാബലി, വാമനൻ, വള്ളംകളി തുടങ്ങി കേരളത്തനിമ വിളിച്ചോതുന്ന വിവിധ വേഷവിധാനങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. നിരവധി പുലികളും അവയെ വേട്ടയാടുവാൻ എത്തിയ വേട്ടക്കാരും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഏറ്റുമുട്ടിയത് കാഴ്ചക്കാരിൽ ആവേശം പകർന്നു. ഘോഷയാത്രയിൽ കുട്ടികളുടെയും അധ്യാപകരുടെയും Read More…
പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്കുള്ള ധന സഹായം കൈമാറി
പാലാ : പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ, പയ്യാനിതോട്ടം ഭാഗത്തു ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞ റെജിന ജോണി മണപാട്ട്, ജോസഫൻ ജോണി എന്നിവർക്ക് മരണമടഞ്ഞതിനുള്ള കേരള സർക്കാർ ധന സഹായം ആദ്യ ഗഡു, 8 ലക്ഷം രൂപ, ജോണി മണപ്പാട്ടിനു, പൂഞ്ഞാർ MLA സെബാസ്റ്റ്യൻ M J യ്ക്ക് കൈമാറി. ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനാർവ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റോജി Read More…
കൂടല്ലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ നാളെ കല്ലിട്ട തിരുനാൾ
കൂടല്ലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ നാളെ കല്ലിട്ട തിരുനാൾ. നാളെ രാവിലെ 6.50 ന് ലദീഞ്ഞ്,വിശുദ്ധ കുർബാന (ഫാ.ജീമോൻ പനച്ചിക്കൽ കരോട്ട്) തുടർന്ന് പ്രദക്ഷിണം.
നരിയങ്ങാനം SMM യു.പി. സ്കൂളിൽ വർണാഭമായ ഓണാഘോഷം
നരിയങ്ങാനം: SMM യു.പി. സ്കൂളിൽ “ONAM VIBES 2K26 – തിമിർത്തോണം” എന്ന പേരിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ഓണസന്ദേശം നൽകി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളം, ഓണസദ്യ, ഓണപ്പായസം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. LKG മുതൽ UP വിഭാഗം വരെയുള്ള കുട്ടികൾക്കായി വിവിധ രസകരമായ ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ സ്കൂൾ അങ്കണം ആഘോഷത്തിമിർപ്പിലായി. Read More…
വൈവിധ്യമാർന്ന പരിപാടികളുമായി പൂഞ്ഞാർ തെക്കേക്കര കുന്നോന്നിയിൽ ‘ഓണപ്പെരുമ 2K26’
കുന്നോന്നി: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ‘ഓണപ്പെരുമ 2K26’ ഓണാഘോഷം സംഘടിപ്പിക്കും. ആഗസ്റ്റ് 22, 24, 25, 26 തീയതികളിലായി കുന്നോന്നിയിലാണ് ആഘോഷ പരിപാടികൾ. ആഗസ്റ്റ് 22ന് വൈകിട്ട് ഏഴിന് കട്ട്പോസ്റ്റ് ടൂർണമെന്റും 24ന് വൈകിട്ട് ഏഴിന് വോളിബോൾ മത്സരവും നടക്കും. ആഗസ്റ്റ് 26ന് രാവിലെ മുതൽ അത്തപ്പൂക്കള മത്സരം, നാരങ്ങ സ്പൂൺ ഓട്ടം, സുന്ദരിക്ക് പൊട്ടുകുത്തൽ, ഒറ്റക്കാലിൽ ഗ്ലാസ് ബാലൻസിങ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ഗ്ലാസ് പാസിങ്, പുരുഷൻമാരുടെ സാരി Read More…











