Pala

രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്

പാലാ: ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പതിവായി രക്തദാനം ചെയ്യുന്ന ജീവനക്കാർക്കു ആദരവ് നൽകി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങൾ മാതൃകയും അഭിമാനകരവുമാണെന്നു അദ്ദേ​ഹം പറഞ്ഞു. പാലാ ഡിവൈഎസ്പി ടി.എം.വർ​ഗീസ് സമ്മേളനം ഉദ്ഘാടനവും ആദരവും നിർവ്വഹിച്ചു. രക്തദാനം ചെയ്യാൻ സന്നദ്ധരായ ജീവനക്കാരെ ഉൾപ്പെടുത്തി എം.എസ്.എം ബ്ലഡ് ഡോണേഴ്സ് സോൺ എന്ന വാട്സ്അപ് ​ഗ്രൂപ്പിന്റെ ലോഞ്ചിം​ഗും ഡിവൈ.എസ്പി നടത്തി. Read More…

Aruvithura

അരുവിത്തുറ കോളേജിന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഐ.ഐ. സി ത്രീസ്റ്റാർ പദവി

അരുവിത്തുറ: ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ, സർഗ്ഗാത്മകത, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത തെളിയിച്ച അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെ 2024-25 അക്കാദമിക് വർഷത്തെ 3-സ്റ്റാർ റേറ്റിംഗ് ലഭിച്ചു. ​ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഊർജ്ജസ്വലമായ ഒരു നവീകരണ പരിസ്ഥിതി സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആശയരൂപീകരണം ഡിസൈൻ തിങ്കിംഗ്, ബൗദ്ധിക സ്വത്തവകാശം , സംരംഭകത്വം, പ്രശ്നപരിഹാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിലും അധ്യാപകരിലും Read More…

Poonjar

NMMS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി സൗജന്യ കോച്ചിങ് ക്യാമ്പും പഠനസഹായ വിതരണവും

പൂഞ്ഞാർ: NMMS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി സൗജന്യ കോച്ചിങ് ക്യാമ്പും പഠനസഹായ വിതരണവും സംഘടിപ്പിക്കുന്നു.നാളെ (10 ഒക്ടോബർ 2026) രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 2:00 വരെ പൂഞ്ഞാർ SMV ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ക്യാമ്പ് നടത്തപ്പെടും. 8-ാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്റ്റ്യൻ അറിയിച്ചു. സ്കോളർഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും രജിസ്റ്റർ Read More…

Top News

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; കേസ് എടുക്കണമെന്ന് ഹൈക്കോടതി

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി. മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺ​ഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ Read More…

Teekoy

ജൂബിലി നിറവിൽ തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂളിന് ഇരട്ടിമധുരം; ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയം

തീക്കോയി: സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ നിൽക്കെ, ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കി. സ്കൂളിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഈ നേട്ടം ആഘോഷങ്ങൾക്ക് ഇരട്ടിമധുരമായി മാറി. ശാസ്ത്രോത്സവത്തിന്റെ പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും സ്കൂൾ സ്വന്തമാക്കി. കൂടാതെ സോഷ്യൽ സയൻസ് മേളയിലും സയൻസ് മേളയിലും മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയാണ് ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് കരസ്ഥമാക്കി Read More…

Pala

എം.ജി. പഞ്ചഗുസ്തി: പാലാ സെന്റ് തോമസ് ജേതാക്കൾ

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വച്ചു നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് പുരുഷ വിഭാഗം കിരീടം നേടി. നാല് സ്വർണ്ണമെഡലും അഞ്ച് വെള്ളിമെഡലും കരസ്ഥമാക്കിയാണ് സെന്റ് തോമസ് പുരുഷവിഭാഗം കിരീടം നേടിയത്. പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി നന്ദകുമാർ ഡി. നായർ, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആൽബിൻ സി. നൈസ് എന്നിവർ സെന്റ് തോമസ്സിനായി ഇരട്ട സ്വർണ്ണം നേടി. മൂവാറ്റുപുഴ നിർമ്മല Read More…

Teekoy

തീക്കോയി ഗ്രാമ പഞ്ചായത്തിലെ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല; ഭരണ സമതിയുടെ കെടുകാര്യസ്‌തതയെന്ന് യു . ഡി . എഫ്

തീക്കോയി ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വഴി വിളക്കുകൾ കഴിഞ്ഞ ഒരു വർഷമായി പ്രകാശിക്കുന്നില്ല . കഴിഞ്ഞ യു.ഡി.എഫ് ഭരണസമതിയുടെ കാലത്ത് സ്ഥാപിച്ച 2500 സ്ട്രീറ്റ് ലൈറ്റുകൾ ,4 ഹൈമാസ്റ്റ് ,12 മിനി മാസ്റ്റ് എന്നിവയിൽ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല. വർഷത്തിൽ കുറഞ്ഞത് 2 തവണ മെയിൻ്റനൻസ് ജോലികൾ നടന്നുവന്നിരുന്നതാണ്. എന്നാൽ പുതിയ എൽ.ഡി.എഫ് ഭരണസമതി അധികാരത്തിൽ വന്നതിന് ശേഷം മെയിൻ്റനൻസ് ജോലികൾ കൃത്യമായി നടക്കാത്തതിനാൽ ഗ്രാമപഞ്ചായത്ത് മുഴുവൻ ഇരുട്ടിലായിരിക്കുന്നു. ഗ്രാമ പഞ്ചായത്തിൻ്റെ ടൂറിസ്റ്റ് പ്രദേശങ്ങൾ ഉൾപ്പെടെമാലിന്യങ്ങൾ കൊണ്ട് Read More…

pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസിൽ ‘ടെക് ക്വസ്റ്റ് ‘ സീസൺ 3

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും,ക്വിസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന ‘ടെക് ക്വസ്റ്റ്’ സീസൺ 3- അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ഒക്ടോബർ 23 വെള്ളിയാഴ്ച നടക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിന്റെ ഉദ്ഘാടനം രാവിലെ 9. 30 ന് സെന്റ് അഗസ്റ്റിൻ പാസ്റ്ററൽ സെന്ററിൽ സ്കൂൾ മാനേജർ വെരി റവ. ഫാ.ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് ജോസ് കെ. മാണി എം.പി. Read More…

Pala

കപ്പകൃഷിയുടെ വിളവെടുപ്പ് ആഘോഷം, നാടിനും നഗരസഭയ്ക്കും വേറിട്ട അനുഭവം സമ്മാനിച്ചു

പാലാ നഗരസഭ, 13 -ാം വാർഡ് മുരിക്കുംപുഴയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മോന്തക്കര ഭാഗത്ത് 30 സെൻ്റ് സ്ഥലത്ത് 300 ചുവട് കപ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് നടന്നു.ഇതോടൊപ്പം കപ്പയുടെ വിപണനവും ആരംഭിച്ചു. വാർഡ് കൗൺസിലർ ബിജു പുളിക്കകണ്ടം ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൗൺസിലർമാരായ അഡ്വ: ബിനു പുളിക്കകണ്ടം, സെബാസ്റ്റ്യൻ പനയ്ക്കൽ, സിജി ടോണി, ദിയ ബിനു പുളിക്കകണ്ടം , നഗരസഭാ കോർഡിനേറ്റർ അജിത്ത് കുമാർ പി. എം , പങ്കജാക്ഷൻ വേലിക്കകത്ത് Read More…

Pala

പാലാ- ഡിപ്പോയിൽ നിന്നും സർവ്വീസുകൾ മറ്റ് ഡിപ്പോകളിലേയ്ക്ക്

പാലാ: പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന പാലാ- തെങ്കാശി സർവ്വീസാണ് ഇന്നലെ മുതൽ ഈരാറ്റുപേട്ട ഡിപ്പോ യിലേയ്ക്ക് മാറ്റിയത്. പാലായിൽ നിന്നും പേട്ട ഡിപ്പോയിൽ എത്തിച്ച ബസ് പുതിയ സർവ്വീസ് ആരംഭിച്ച രീതിയിലാണ് ഉദ്ഘാടനവും നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന ഈ സർവ്വീസ് രാവിലെ പാലായിൽ എത്തി തെങ്കാശിക്ക് പോകുന്ന വിധമായിരുന്നു ക്രമീകരിച്ചിരുന്നത്. രാവിലെ ഈരാറ്റുപേട്ട മുതൽ പാലാ വരെയുള്ള ഫാസ്റ്റ് പാസഞ്ചർ നിരക്കിലുള്ള ട്രിപ്പിൽ യാത്രക്കാർ ഇല്ലാതിരുന്ന സ്ഥിതിയിലാണ് സോണൽ Read More…