Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി സന്ദർശിച്ചു വത്തിക്കാൻ പ്രതിനിധി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രി സ്ഥാപിതമായിട്ട് എഴുപതാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ആശുപത്രി സന്ദർശിച്ചു വത്തിക്കാൻ പ്രതിനിധിയും വത്തിക്കാൻ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ തിയോളജിക്കൽ-പാസ്റ്ററൽ വിഭാഗം ഡയറക്ടറുമായ ഡോ. നതാഷ ഗോവേക്കർ. ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു.

പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആശുപത്രിയുടെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും, മേരീക്വീൻസ് ഗ്ലോബൽ കണക്ട് പ്രൊജെക്ട് ഉദ്‌ഘാടനവും ഡോ. നതാഷ ഗോവേക്കർ നിർവ്വഹിച്ചു.

ആശുപത്രിയിൽ മുൻകാലങ്ങളിൽ സേവനം ചെയ്തു നിലവിൽ മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്‌മകൾ ഉൾപ്പെടെ വിവിധ പദ്ധതികൾ മേരീക്വീൻസ് ഗ്ലോബൽ കണക്ട് വഴി നടപ്പിലാകും.

ചടങ്ങിൽ മേരീക്വീൻസ് ജീവനക്കാരിൽ നിന്നും അർഹരായ ഒരു വ്യക്തിക്ക് നിർമ്മിച്ച് നൽകുന്ന ആറാമത്തെ ചാവറ ഹോം പദ്ധതിക്കും തുടക്കമായി. ആശുപത്രി സന്ദർശനത്തിന് ശേഷം ആശുപത്രി ക്യാംപസിൽ പ്രവർത്തിക്കുന്ന സി.എം.ഐ സഭയിലെ മുതിർന്ന വൈദികർ വിശ്രമജീവിതം നയിക്കുന്ന പ്രശാന്ത് ഭവനും അവർ സന്ദർശിച്ചു.

ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ അധ്യക്ഷനായ ചടങ്ങിൽ റാസ ആർട്സ് സ്പേസ് ഡയറക്ടർ ഫാ. ജോബി കൂടപ്പാട്ട് സി.എം.ഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ, ഫാ. ടിസൺ കോച്ചേരിൽ സി.എം.ഐ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *