Pala

പാലായിൽ ഹാട്രിക് ജയം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍

പാലാ: പാലായില്‍ ഹാട്രിക് ജയം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. 2172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി ജോസ് കെ മാണി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് മൂന്നാം സ്ഥാനത്തും എത്തി. കോട്ടയം ജില്ലയില്‍ ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ 9 സീറ്റിലും യുഡിഎഫ് വിജയം നേടിയപ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റുപോലും ജില്ലയില്‍ നേടാനായില്ല.

Erattupetta

ലീഡ് 4000 കടന്നു, ഈരാറ്റുപേട്ടയില്‍ ആഹ്‌ളാദപ്രകടനം ആരംഭിച്ച് യുഡിഎഫ്

ഈരാറ്റുപേട്ട: ആദ്യ 10 റൗണ്ടിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ലീഡ് നില 4230 ആയി ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എംജെ സെബാസ്റ്റിയന്‍. ഇതോടെ ഈരാറ്റുപേട്ടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം ആരംഭിച്ചു. ആദ്യഘട്ടങ്ങളില്‍ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിലവിലെ എംഎല്‍എയും ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് മേല്‍ ലീഡ് നേടിയത്. മുന്‍ എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ പിസി ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി.

Kottayam

പുതുപ്പള്ളിയിൽ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം : 11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പുതുപ്പള്ളിയിൽ 63723 വോട്ടുമായി (40163 വോട്ട് ലീഡ്) യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ മുന്നേറുന്നു. 23560 വോട്ടാണ് നിലവിൽ രണ്ടാം സ്ഥാനത്തുള്ള കെ എം രാധാകൃഷ്ണന്. ബി ജെ പി സ്ഥാനാർഥി രവീന്ദ്രനാഥ് വാകതാനത്തിന് 9216 വോട്ടാണ്.

Poonjar

പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ എം ജെ ലീഡ് ചെയ്യുന്നു

പൂഞ്ഞാർ : പൂഞ്ഞാർ 6 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 23437 വോട്ടുമായി ( 2393 ന്റെ ലീഡ്) അഡ്വ. സെബാസ്റ്റ്യൻ എം ജെ ലീഡ് ചെയ്യുന്നു. തൊട്ടുപിന്നിലായി 21044 വോട്ടുമായി അഡ്വ. സെബാസ്റ്റ്യൻ . നിലവിൽ മൂന്നാം സ്ഥാനത്താണ് പി സി ജോർജ്. 14677 വോട്ടാണ് നിലവിൽ പി സി ജോർജിന്.

Poonjar

പിസി ജോര്‍ജിനെ കൈവിട്ട് പൂഞ്ഞാര്‍; മൂന്നാം സ്ഥാനത്ത്

പൂഞ്ഞാര്‍: ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മൂന്നാമത്. ആദ്യ നാല് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 8474 വോട്ടുകള്‍ മാത്രമാണ് പിസി ജോര്‍ജിന് നേടാനായത്. തെരഞ്ഞെടുപ്പിന് ശേഷം വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പിസി ജോര്‍ജ്. 16265 വോട്ടുമായി ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഒന്നാം സ്ഥാനത്തും 15965 വോട്ടുമായി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ എംജെ രണ്ടാം സ്ഥാനത്തുമാണുള്ളത്. നിലവില്‍ കേരളത്തിലാകെ ശക്തമായ ഭരണവിരുദ്ധ Read More…

Pala

പാലായിൽ മാണി സി കാപ്പന് 4311 വോട്ടിന്റെ ലീഡ്

പാലാ : പാലായിൽ 5 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പാലായ 17005 വോട്ടുമായി (4311 വോട്ട് ലീഡ്) യു ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ നിലവിൽ ഒന്നാം സ്ഥാനത്താണ്. 12694 വോട്ടുമായി ജോസ് കെ മാണി രണ്ടാംസ്ഥാനത്ത്. ബി ജെ പി സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ് മൂന്നാം സ്ഥാനത്താണ് 9354 വോട്ടാണ് നിലവിൽ ഷോൺ ജോർജിന്.

Kaduthuruthy

കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് ലീഡ്

കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് 12966 വോട്ടിന്റെ ലീഡ്. നിലവിൽ 28761 വോട്ടാണ് മോൻസ് ജോസഫിന്. 15795 വോട്ടുമായി എൽ ഡി എഫ് സ്ഥാനാർഥി നിർമല ജിമ്മിയാണ് രണ്ടാം സ്ഥാനത്ത്. BDJS സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേൽ മൂന്നാം സ്ഥാനത്താണ്

Pala

പാലായിൽ മാണി സി കാപ്പന് 3356 വോട്ടിന്റെ ലീഡ് ; പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ലീഡ് ചെയ്യുന്നു

പാലായിൽ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന് 3356 വോട്ടിന്റെ ലീഡ്. നിലവിൽ മൂന്നാം സ്ഥാനത്താണ് അഡ്വ. ഷോൺ ജോർജ്. പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് 129 വോട്ടിന്റെ ലീഡ്. തൊട്ടുപിന്നിലായി അഡ്വ. സെബാസ്റ്റ്യൻ എം ജെ. നിലവിൽ മൂന്നാം സ്ഥാനത്താണ് പി സി ജോർജ്.

Kottayam

കോട്ടയം ജില്ലയിൽ യു ഡി എഫ് മുന്നേറ്റം

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. കോട്ടയം ജില്ലയിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ മുന്നേറ്റം തുടരുന്നു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ഏറ്റുമാനൂർ നാട്ടകം സുരേഷും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും, ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കളും കാഞ്ഞിരപ്പള്ളിയിൽ റോണി കെ ബേബിയും പാലായിൽ മാണി സി കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും ലീഡ് ചെയ്യുന്നു. നിലവിൽ കോട്ടയം ജില്ലയിലെ രണ്ടിടത്തുമാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്. വൈക്കത്ത് Read More…

Pala

പാലായില്‍ കാപ്പന് ലീഡ്, ജോസ് കെ മാണിക്ക് തിരിച്ചടി

പാലാ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 245 വോട്ടിന്റെ ലീഡ്. ഇടതുപക്ഷ സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് തിരിച്ചടി. ബിജെപി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജും പിന്നിലാണ് നിലവില്‍. ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാറില്‍ ശക്തമായ പോരാട്ടവുമായി ഇടത് വലത് മുന്നണികള്‍. ലീഡ് നിലയില്‍ ഇരു മുന്നണികളും കനത്ത പോരാട്ടം നടത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്. കടുത്തുരുത്തിയിൽ മൂവായിരത്തിലധികം വോട്ടിന്റെ ലീഡുമായി മോൻസ് ജോസഫ് മുന്നേറുന്നു. ഏറ്റുമാനൂർ മന്ത്രി Read More…