രാമപുരം സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ 12 ഇനങ്ങൾക്കും എ ഗ്രേഡ് നേടി കൊണ്ടാണ് സ്കൂൾ ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയത്. സംഘനൃത്തം, അഭിനയ ഗാനം ഇംഗ്ലീഷ്, പദ്യം ചൊല്ലൽ കന്നട, പദ്യം ചൊല്ലൽ ഇംഗ്ലീഷ് എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡ് മലയാളം പ്രസംഗം, മോണോ ആക്ട് എന്നിവയ്ക്ക് സെക്കൻഡ് എ ഗ്രേഡ് തമിഴ് പദ്യം ചൊല്ലൽ, പദ്യം ചൊല്ലൽ മലയാളം, അഭിനയ ഗാനം മലയാളം എന്നിവയ്ക്ക് തേർഡ് എ ഗ്രേഡ് ദേശഭക്തിഗാനം, കഥാ കഥനം, Read More…
Author: Web Editor
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്
ഈരാട്ടുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിനുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽ സമാനമോ ഉയർന്നതോ ആയ തസ്തികകളിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 62 വയസ്. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ കോടതി, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം എന്ന വിലാസത്തിൽ നവംബർ 13ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 0481-2563496
അരുണാചല്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘം സാന്തോം ഫുഡ് ഫാക്ടറി സന്ദർശിച്ചു
പാലാ: രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രൊമോട്ടുചെയ്യുന്ന വിവിധ കാര്‍ഷിക സംരംഭങ്ങള്‍ അരുണാചല്‍ സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തുള്ള കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യയില്‍ പച്ചക്കപ്പ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മൂഴൂര്‍ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ മൂഴൂര്‍ മിത്രം പ്രൊഡക്ഷന്‍ യൂണിറ്റും കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ കാന്വേ പ്രൊഡക്ഷന്‍ യൂണിറ്റും പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സാന്തോം ഫുഡ് ഫാക്ടറിയും പാലനോവ ഔട്ലെറ്റും സംഘം സന്ദര്‍ശിച്ചു. അരുണാചല്‍ സര്‍ക്കാരിന്റെ Read More…
CBSE 10, 12 ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; പരീക്ഷകൾ 2027 ഫെബ്രുവരി 16 മുതൽ ആരംഭിക്കും
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 ഫെബ്രുവരി 16 മുതൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9-ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 9 വരെ നടക്കും. 2027 ഫെബ്രുവരി 16 ചൊവ്വാഴ്ചയാണ് ഇരുക്ലാസുകളിലെയും പരീക്ഷകൾ ആരംഭിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10:30നാണ് തുടങ്ങുക. പത്താം ക്ലാസിൽ 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസിൽ 121 വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ തീയതികളുടെ വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ Read More…
ആത്മീയ ചൂഷണം. കരുതിയിരിക്കുക : ഇസുദ്ദീൻ കാമിൽ സഖാഫി
കോട്ടയം: സൂഫിസത്തിന്റെ പേരിൽ ഇസ്‌ലാം മതത്ത്തിന്റെ ആശയങ്ങളെയും ആരാധന കർമങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയും, ഇതിന്റെ പേരിൽ ജനങ്ങളെ മതനിരാസത്തിൽ എത്തിക്കുകയും, ചൂഷണം ചെയ്ത് മുതലെടുക്കുന്ന പ്രവണ വർദ്ധിച്ച് വരുകയാണന്നും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് മതവുമായോ മത ചിഹ്നങ്ങളുമായോ യാതൊരുവിധ ബന്ധങ്ങളും ഇല്ലാത്ത ചിലരാണന്നും വിശ്വാസികൾ ഇവരെ കരുതി ഇരിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ മെമ്പർ എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു. മതം മനുഷ്യനൻമക്കാണന്നും തീവ്രവാദവും ഭീകരവാദവും മതത്തിന് അന്യമാണന്നും അദ്ദേഹം പറഞ്ഞു. കോട്ടയം Read More…
ഭരണഭാഷയ്ക്ക് സാധാരണക്കാരോട് സംവദിക്കാനാകണം : ഡോ. ആര്‍. ശിവകുമാര്‍
കോട്ടയം : സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാന്‍ ഭരണഭാഷയ്ക്ക് കഴിയണമെന്ന് ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ഡോ. ആര്‍. ശിവകുമാര്‍ പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഭരണഭാഷ; തത്വവും പ്രയോഗവും എന്ന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കത്തിടപാടുകളിലും മറ്റു രേഖകളിലും എല്ലാവര്‍ക്കും മനസിലാകുന്ന ലളിതവും കൃത്യവുമായ മലയാള ഭാഷ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. തുടര്‍ച്ചയായ ഉപയോഗംവഴി പ്രചാരത്തിലുണ്ടായിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവയില്‍ പലതും Read More…
വൻവിജയം, വമ്പൻ വിജയം ;സെൻ്റ് ജോസഫ് എൽ. പി. എസ് മണിയംകുളം
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവർ ഓൾ സെക്കൻഡ് കരസ്ഥമാക്കിയ മണിയംകുളം സെൻ്റ് ജോസഫ് സ് Lp സ്കൂളിലെ കലാപ്രതിഭകളായ കുരുന്നുകൾ മാണി സി കാപ്പൻ എം എൽ എ യുടെ പക്കൽ നിന്നും ഓവർ ഓൾ ട്രോഫി ഏറ്റുവാങ്ങി. നാടോടി നൃത്തം, ചിത്ര രചന, വാട്ടർ കളറിംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ രണ്ടാം സ്ഥാനവും, മോണോക്റ്റ് ,ഭരതനാട്യം എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികളെ അധ്യാപകരും മാതാപിതാക്കളും അഭിനന്ദിച്ചു.
കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ദേശീയ ഐക്യദിനവും കേരളപ്പിറവിയും ആഘോഷിച്ചു; ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ സംവാദവും മത്സരങ്ങളും
പൂഞ്ഞാർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി) യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ദേശീയ ഐക്യദിനവും കേരളപ്പിറവിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോളേജിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് നമ്പർ 73, 99 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഒക്ടോബർ 31-ലെ സർദാർ വല്ലഭായ് പട്ടേൽ ജന്മദിനത്തോടനുബന്ധിച്ചുള്ള ദേശീയ ഐക്യദിനവും നവംബർ 1 ലെ കേരളപ്പിറവി ദിനവും ആചരിച്ചത്. വിദ്യാർത്ഥികൾ എൻ.എസ്.എസ് ഗീതം ആലപിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന യോഗത്തിൽ എൻ.എസ്.എസ് Read More…
കലയുടെ മാമാങ്കം ഉഴവൂരിന്റെ മണ്ണിൽ നാലാം ദിനത്തിലേക്ക്
രാമപുരം ഉപജില്ലാ കലോത്സവം ഉഴവൂർ OLL ഹയർസെക്കൻഡറി സ്കൂളിൽ മൂന്നാം ദിനത്തിൽ കാലാവസ്ഥയെ അതിജീവിച്ചും കലാ പ്രതിഭകൾ വിവിധ സ്റ്റേജുകളിൽ അരങ്ങേറി. 9 സ്റ്റേജുകളിലായി മൂന്നാം ദിനത്തിൽ 81 ഇനങ്ങളിൽ എൽ പി മുതൽ ഹയർസെക്കൻഡറി തലം വരെ ഉള്ള കലാ പ്രതിഭകൾ മാറ്റുരച്ചു. മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ചപ്പോൾ എൽ പി വിഭാഗത്തിൽ 56 പോയിന്റുമായി GLPS ഇടനാടും, യുപി വിഭാഗത്തിൽ 75 പോയിന്റുമായി എസ് എച്ച് ഗേൾസ് രാമപുരവും, ഹൈസ്കൂൾ വിഭാഗത്തിൽ 181 പോയിന്റുമായി Read More…
ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം
മാന്നാനം : ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. നാല് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഹോളിക്രോസ് ഹൈസ്കൂൾ ഗ്രാൻഡ് ഓവറോൾ ചാമ്പ്യൻ പട്ടം നേടി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.











