പാലാ: രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രൊമോട്ടുചെയ്യുന്ന വിവിധ കാര്‍ഷിക സംരംഭങ്ങള്‍ അരുണാചല്‍ സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.
തിരുവനന്തപുരം ശ്രീകാര്യത്തുള്ള കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യയില്‍ പച്ചക്കപ്പ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മൂഴൂര്‍ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ മൂഴൂര്‍ മിത്രം പ്രൊഡക്ഷന്‍ യൂണിറ്റും കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ കാന്വേ പ്രൊഡക്ഷന്‍ യൂണിറ്റും പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സാന്തോം ഫുഡ് ഫാക്ടറിയും പാലനോവ ഔട്ലെറ്റും സംഘം സന്ദര്‍ശിച്ചു.
അരുണാചല്‍ സര്‍ക്കാരിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ സ്പെഷ്യലിസ്റ്റ് പ്രസൂണ്‍ സാധുഖാന്‍, സിവില്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ഡോഗേ റിബ, കാന്ബാരി എഫ്പിഒ ചെയര്മാന് നോക്ഗാം വാഞ്ചന്, ഫോമ എഫ്പിഒ യുടെ സിഇഒ താങ്കംതയോന് , മാനേജര്‍ സുധീര്‍ വര്‍മ്മ തുടങ്ങിയവരാണ് കര്‍ഷക കൂട്ടായ്മകള്‍ സന്ദര്‍ശിച്ചത്.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, പ്രോജക്ട് ഓഫീസര്‍ പി. വി. ജോര്‍ജ് പുരിയിടത്തില്‍, കാന്വേ സിഇഒ ടോം ജേക്കബ് ആലയ്ക്കല്‍, മിത്രം ഫുഡ്സ് ഭാരവാഹികളായ തോമസ് മാമ്പുഴയ്ക്കല്‍, രാജു മാത്യു തുടങ്ങിയവരുമായി സംഘം ചര്‍ച്ച നടത്തി.





