വൈക്കം: മലയാള സാഹിത്യത്തിനും ഗാനശാഖയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രിയകവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് 2026-ലെ ജൂറി അവാർഡിന് വൈക്കം സ്വദേശിയായ കലാകാരൻ സണ്ണി മന്നംങ്കേരി അർഹനായി. പൂവച്ചൽ ഖാദർ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ, ജൂൺ 22-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അവാർഡ് വിതരണം നടന്നത്. സിനിമ-സീരിയൽ രംഗത്ത് സജീവമായി Read More…
Author: Web Editor
ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ലയൺസ് ക്ലബ് ഹാളിൽ നടന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ സർവീസ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു . .PMJF Ln. ജോയ് തോമസ് (PDG) ഇൻസ്റ്റാളിങ് ഓഫീസർ ആയിരുന്നു. ജാൻസ് വയലിക്കുന്നേൽ ( പ്രസിഡന്റ് ), നിബിൻ ജോസ് ( സെക്രട്ടറി), സോമി കുരുവിള ( അഡ്മിനിസ്ട്രേറ്റർ), ജോസൻ ജോർജ് ( ട്രഷറർ ), ബൈജു Read More…
പുകയില - ലഹരി രഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ
പാലാ: ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില-ലഹരി രഹിതമായി പ്രഖ്യാപിക്കാന്‍ പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് തയാറാക്കിയ ഒന്‍പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 31 ന് മുന്‍പ് പ്രഖ്യാപനം നടക്കും. പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, പുകയില-ലഹരി പരിശോധനാ സമിതികള്‍ രൂപീകരിക്കുക, പുകയില-ലഹരി രഹിത വിദ്യാലയ നയം പ്രഖ്യാപിക്കുക, പുകയില രഹിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വിദ്യാലയങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ പുകയില വില്പന ഇല്ലെന്ന് ഉറപ്പു വരുത്തുക Read More…
ബിശ്വനാഥ് സിൻഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. സംസ്ഥാന സർവീസിലെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1992 ബാച്ച് കേരള കേഡർ ഓഫീസറാണ്. നിലവിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇതോടൊപ്പം ജലവിഭവം, കോസ്റ്റൽ ഷിപ്പിംഗ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയും അദ്ദേഹം Read More…
നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് പുറത്തിറക്കി റവന്യു വകുപ്പ്
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി നൽകി നിയമന ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് നിയമനം നൽകി ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. റവന്യു വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. വൈകിട്ടാണ് ഉത്തരവ് ഇറങ്ങിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്.
ഓപ്പറേഷൻ തൂഫാൻ ; പൂഞ്ഞാർ നിയോജക മണ്ഡലം ഉദ്ഘാടനവും പൊതുജന സദസ്സും
ഈരാറ്റുപേട്ട : ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജന സദസും ലഹരിവിരുദ്ധ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ സാമൂഹിക മതപ്രസ്ഥാനങ്ങളുടെയും സഹകരണത്തോടുകൂടി ഈരാറ്റുപേട്ട നടക്കൽ ബർക്കത്ത് ഓഡിറ്റോറിയത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ 9 മണിക്ക്ബഹുമാനപ്പെട്ട ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ വി പി നാസറിന്റെ അധ്യക്ഷതയിൽ വച്ച് ആദരണീയനായ പൂഞ്ഞാർ എംഎൽഎ ശ്രീ. എം ജെ സെബാസ്റ്റ്യൻ Read More…
കോട്ടയം കുറിച്ചിത്താനം സ്വദേശി പാട്രിക് ഐബി യു കെ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടി
ലണ്ടൻ: ലണ്ടനിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി ആൻ്റ് ഡിജിറ്റൽ ഫോറൻസിക്സ് സയൻസിൽ മലയാളിയായ പാട്രിക് ഐബി ഒന്നാം റാങ്ക് നേടി. കോട്ടയം കുറിച്ചിത്താനം മാപ്പിള്ളിൽ ഐബി രവീന്ദ്രൻ്റെയും ദീപ്തി ഐബിയുടെയും പുത്രനാണ് പാട്രിക്. ഉന്നത വിജയം നേടിയ പാട്രികിനെ മന്ത്രി മോൻസ് ജോസഫ് അഭിനന്ദിച്ചു.
എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കോട്ടയം :പി.എം.ശ്രീ വിഷയത്തിൽ തിരുവനന്തപുരത്ത് ഇന്നലെ എ ഐ എസ് എഫ്, എ ഐ വൈ എഫ് നിയമസഭാ മാർച്ചിൽ പോലീസ് മലിനജലം ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വികെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ AISF ജില്ലാ സെക്രട്ടറി അഖിൽ കെ യു സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസി:സെക്രട്ടറി അഡ്വക്കേറ്റ് Read More…
അരുവിത്തുറ കോളജിൽ യോഗാവാരാചരണം
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ വിവിധ സംഘടനകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ യോഗാ വാരാചരണം സംഘടിപ്പിച്ചു. കോളേജിലെ രസതന്ത്ര വിഭാഗത്തിന്റ ആഭിമുഖ്യത്തിൽ യോഗാ ദിന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി “ശാരീരികക്ഷമതയും ജീവിതശൈലീ രോഗങ്ങളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന പ്രായോഗിക പരിശീലന സെഷന് ഇംഗ്ലീഷ് വിഭാഗം Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ പരിശോധന ക്യാമ്പിനു തുടക്കമായി; ആൻജിയോഗ്രാമിനു 50 % കൺസഷൻ
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ പരിശോധന ക്യാമ്പിനു തുടക്കമായി. ഓഗസ്റ്റ് 14 വരെയാണ് ക്യാമ്പ്. ആൻജിയോഗ്രാം പരിശോധനയ്ക്ക് 50 ശതമാനം കൺസഷൻ ലഭ്യമാണ്. കൂടാതെ രജിസ്ട്രേഷൻ, കൺസൾട്ടേഷൻ സൗജന്യം, ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം കൺസഷൻ, ഐ.പി.സേവനങ്ങൾക്ക് 15 ശതമാനം കൺസഷൻ എന്നിവ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുക. ഫോൺ നമ്പറുകൾ. 9072399942, 8606966529.











