തിടനാട് : ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ NSS ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു. തിടനാട് പഞ്ചായത്ത് ശ്രീ ശ്രീകാന്ത് എം.എസ് ഉത്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ്, പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടങ്ങിയവർ സന്ദേശം നൽകി. അധ്യാപകരും NSS വോളന്റിയർമാരും പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
Author: Web Editor
എൻ എസ് എസ് ദിനാചരണം നടത്തി
മുരിക്കുംവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് ദിനചാരണം നടന്നു. പരിപാടിയിൽ എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ എം ബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വി എച്ച് എസ് ഇ പ്രിൻസിപ്പൽ രേഖമോൾ പി ആർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികൾക്കായി മുണ്ടക്കയം പോലീസ് സബ് ഇൻസ്‌പെക്ടർ അനന്തു തമ്പി ലഹരി വിരുദ്ധ ബോധവർക്കരണ ക്ലാസ്സ് നൽകി. തുടർന്ന് എൻ എസ് എസ് വളണ്ടിയർമാരെ തൂഫാൻ കമാണ്ടോസ് ആയി പ്രഖ്യാപിച്ചു. പിന്നീട് Read More…
രാമപുരം കോളേജിൽ സംഗീതം ആലപിച്ച് ചീഫ് വിപ്പ്; കൈയടിച്ച് വിദ്യാർഥികൾ
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം. സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം ‘പെഹലാ നഷാ, പെഹലാ ഖുമാർ’ ആലപിച്ച് അമീർഖാൻ ആരാധകരെ ആവേശം കൊള്ളിച്ചു. സെമിനാറിലെ ഔദ്യോഗിക പരിപാടികൾക്കിടയിലെ ചീഫ് വിപ്പിന്റെ ഗാനാലാപനം വിദ്യാർഥികൾക്ക് വേറിട്ടതും ഹൃദ്യവുമായ അനുഭവമായി മാറി. പിതാവ് പി. ജെ. ജോസഫിന്റെ സംഗീതാഭിരുചിയുടെ പാത പിന്തുടർന്ന് അപു ജോൺ ജോസഫും Read More…
ഗാന്ധി ജയന്തി ക്വിസ് മത്സരം
കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി സെപ്റ്റംബർ 30ന് രാവിലെ ഒൻപതുമുതൽ കോട്ടയം ബി.സി.എം. കോളജിൽ ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും’ എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തും. ഒരു സ്‌കൂളിൽനിന്ന് രണ്ടു കുട്ടികൾക്കു പങ്കെടുക്കാം. താൽപര്യമുള്ള സ്‌കൂളുകൾ ഫോൺ നമ്പർ സഹിതം കുട്ടികളുടെ വിവരങ്ങൾ സെപ്റ്റംബർ 26 വൈകുന്നേരം അഞ്ചിനു മുന്‍പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2560586, 8848149955, മെയിൽ: poktm@kkvib.org Read More…
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്
മാസപ്പടി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെയുമടക്കം നിരവധി പ്രമുഖരുടെ പേരുമുണ്ടെന്ന് ബി ജെ പി നേതാവ് ഷോൺ ജോർജ്. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ് എഫ് ഐ ഒ (SFIO) കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ടാണ് ബി ജെ പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ പേജാണ് ഷോൺ ജോർജ് പങ്കുവെച്ചത്. എൽ ഡി Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ നിൽക്കുമ്പോൾ കാർ വന്നിടിച്ച് തിടനാട് സ്വദേശി അമ്പിളി പ്രസാദിനു ( 46 ) പരുക്കേറ്റു. ഇന്ന് വൈകുന്നേരം മംഗളാരം ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ നെടുംകണ്ടം ഭാഗത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് നെടുങ്കണ്ടം സ്വദേശി കെ.വി ലെനിന് ( 53 ) പരുകേറ്റു. ഇന്ന് വൈകുന്നേരം പൈക ഭാഗത്ത് വച്ച് സ്‌കൂട്ടർ മറിഞ്ഞ് കൊഴുവനാൽ സ്വദേശിനി Read More…
ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ ശ്യംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ജെബിഎല്ലിന്റെ ഏറ്റവും പുതിയ മോഡലുകളായ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ്-130, 330, ഓണ്‍ ദി ഗോ 2 എന്നിവയുടെ വില്‍പ്പന ആരംഭിച്ചു. കോട്ടയത്ത് നടന്ന ചടങ്ങില്‍ പിന്നണി ഗായകന്‍ വിധു പ്രതാപ്, ഓക്‌സിജന്‍ ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ ഗ്രൂപ്പ് ഗാഡ്‌ജെറ്റ് ആന്‍ഡ് ആക്‌സസറീസ് ഹെഡ് അംജിത്ത് ജയന്‍, ജെബിഎല്‍ കേരള ഹെഡ് മഹിന്‍ കെ.ബഷീര്‍, സൗത്ത് കേരള മാനേജര്‍ രഞ്ജിത്ത്, സെന്‍ട്രല്‍ Read More…
ഇ.എസ്.എ കരട് വിജ്ഞാപനം ജനങ്ങളുടെ ആശങ്ക അകറ്റണം :വെൽഫെയർ പാർട്ടി
ഈരാറ്റുപേട്ട: പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇ.എസ്.എ പരിധിയിൽ വരുന്നതാണോ എന്ന് പുനപരിശോധന നടത്തണമെന്ന് വെൽഫെയർ പാർട്ടി പൂഞ്ഞാർ നോർത്ത് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസ മേഖലകളും കൃഷിഭൂമികളും പൂർണമായും ഒഴിവാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു .മണ്ഡലം പ്രസിഡൻ്റ് ഹസീബ് വെളിയത്ത് സെക്രട്ടറി വി.എം ബാദുഷ, ട്രഷർ കെ. എ സാജിദ്, യുസഫ് ഹിബ, ഫിർദൗസ് റെഷീദ്, വി.എം ഷെഹീർ എന്നിവർ സംസാരിച്ചു.
വലിയവീട്ടിൽ വി. റ്റി. തോമസ് നിര്യാതനായി
പറത്താനം : വലിയവീട്ടിൽ വി. റ്റി. തോമസ് (ആനക്കുഴി ജോസ് -69) നിര്യാതനായി. മൃതസംസ്ക്കാരം പിന്നീട്. ഭാര്യ കുഞ്ഞമ്മ തോമസ്, വാഴൂർ ഇളം പ്ലാക്കാട്ട് കുടുംബാംഗം. മക്കൾ : ജോമോൻ, എബിൻ(കൊച്ചു മോൻ )മരുമക്കൾ: ഷിജി ജോമോൻ കുരീക്കാട്ട്, ശ്രീജ എബിൻ മാവുങ്കൽ കൊച്ചുമക്കൾ : ആൽഫി, ആൻസ്, ആൻഡ്രിയ,ഇവാന, ടൊവിനോ
നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചിരിപ്പിനു ഒരുങ്ങി
നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് സെപ്റ്റംബർ 26ന് ഉച്ചകഴിഞ്ഞ് നാലര മണിക്ക്. രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചിരിപ്പ് നടത്തി സന്ദേശം നൽകും. തോമാശ്ലീഹാ തന്റെ പ്രേക്ഷിത യാത്രയ്ക്കിടയിൽ AD 62- ആണ്ടിൽ അരുവിത്തുറയിൽ എത്തി കുരിശ് സ്ഥാപിച്ചു എന്നാണ് വിശ്വാസ പാരമ്പര്യം. AD 151-ൽ അവിടെ ആദ്യത്തെ ദൈവാലയം നിർമ്മിച്ചു. പിന്നീട് എട്ടാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും ആ ദൈവാലയം പുനർ നിർമ്മിക്കപ്പെട്ടു. ഇതിനിടയിൽ പതിനാലാം നൂറ്റാണ്ടിൽ നിലക്കൽ Read More…











