Pala

ബാങ്ക് സമരം ജനദ്രോഹം; 28ന് പാലായിൽ ഉപഭോക്തൃ പ്രതിഷേധം

പാലാ: ബാങ്ക് സമരങ്ങളുടെ പേരിൽ ഇടപാടുകാരെ പെരുവഴിയിലാക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 28 ന് തിങ്കളാഴ്ച പാലായിൽ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11.30ന് പാലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്ക് മുന്നിലാണ് പ്രതിഷേധ ധർണ്ണ. ആശുപത്രികളും പൊലീസ് സ്റ്റേഷനുകളും പോലെ ബാങ്കിങ് രംഗവും അത്യാവശ്യ സേവന മേഖലയായി പ്രഖ്യാപിക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി പരമാവധി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിപ്പിക്കണം. Read More…

Pala

ലോകഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ ആവേശമായി

പാലാ: ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് നടത്തിയ സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം ആവേശകരമായ കാഴ്ചയായി മാറി. ഹൃദയാരോഗ്യത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഒരു ടീമിൽ 8 നീന്തൽ താരങ്ങൾ വീതമുള്ള മിക്സഡ് റിലേ മത്സരമാണ് അരങ്ങേറിയത്. ഡോക്ടർമാർ , അധ്യാപകർ, വനിതകൾ ,സീനിയർ സിറ്റിസൺസ് തുടങ്ങി Read More…

Pala

പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​ന്‍റെ ക​ര്‍​മപ​ദ്ധ​തി​ക​ള്‍ കേ​ര​ള​ത്തി​ന് മാ​തൃ​ക: ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

പാ​ലാ: അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പ​ഠ​ന, പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ന്നും മു​ന്‍​പ​ന്തി​യി​ല്‍ ത​ന്നെ​യാ​ണെ​ന്നും സ​മൂ​ഹ​ന​ന്മ ല​ക്ഷ്യ​മാ​ക്കി കോ​ള​ജി​ലെ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഈ ​വ​ര്‍​ഷം കോ​ള​ജ് ന​ട​പ്പാ​ക്കു​ന്ന ക​ര്‍​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നിര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള​ജി​ലെ നി​ല​വി​ലു​ള്ള സു​വോ​ള​ജി റി​സേ​ര്‍​ച്ച് ല​ബോ​റ​ട്ട​റി​യു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ഫ​ണ്ടി​ല്‍​നി​ന്ന് 20 ല​ക്ഷം രൂ​പ​യും എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്ന് 11 ല​ക്ഷം രൂ​പ​യും വാ​ഗ്ദാ​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് Read More…

Kottayam

റോഡ് വികസനത്തിന് സത്വര നടപടി; നേരേകടവ് – മാക്കേകടവ് പാലം നിർമാണം അന്തിമഘട്ടത്തിൽ :മന്ത്രി മോൻസ് ജോസഫ്

കോട്ടയം: നേരേകടവ് – മാക്കേകടവ് പാലവുമായി വൈക്കം-എറണാകുളം പാതയെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ വികസനത്തിന് സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കോട്ടയം ജില്ലയിലെ ഉദയനാപുരം, ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിനു കുറുകെ നിർമിച്ചുകൊണ്ടിരിക്കുന്ന 800 മീറ്റർ നീളമുള്ള നേരേകടവ്-മാക്കേകടവ് പാലം പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരുമായി എംഎൽഎമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി റോഡ് വികസനത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കും. പാലത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡിന്‍റെ Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു

പാലാ: ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പൊതുജനങ്ങൾക്കായി ആ​രോ​ഗ്യരം​ഗത്തെ അറിവുകളുടെ നേർക്കാഴ്ച്ചയുമായി പ്രത്യേക പ്രദർശന പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളും, വിവിധ വകുപ്പുകളുടെ സേവനങ്ങളും നേരിട്ടു ബോധ്യപ്പെടുന്ന പ്രദർശന പരിപാടി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പുത്തൻ അറിവുകൾ പകരുന്നതായി മാറി. വിവിധ ആശുപത്രി സുരക്ഷ ഉപകരണങ്ങളുടെയും ചികിത്സ ഉപകരണങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണവും നൽകി. സമ്മേളനത്തിൽ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്റർ Read More…

Pala

കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് അനുവദിച്ച് ഫ്രാൻസിസ് ജോർജ് എംപി

പാലാ :പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ ഫ്രാൻസിസ് ജോർജ് എംപി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ കാവടത്തിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം രൂപ അനുവദിച്ചു. നിരവധി ഭക്തർ വരുന്ന തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ മാണി സി കാപ്പൻ എംഎൽഎ അമ്പലത്തിന്റെ മുൻവശത്തു മിനി മാസ്റ്റ് അനുവദിച്ചിരുന്നു അതിന്റ വർക്കുകൾ അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ട് പാലാ ഈരാറ്റുപേട്ട മെയിൻ റോഡിൽ നിന്ന് അമ്പലത്തിലേക്ക് കയറി വരുന്ന കാവടത്തിൽ ലൈറ്റ് കുറവാണെന്ന് ബോധ്യപ്പെട്ട വാർഡ് Read More…

Kaduthuruthy

യൂ​ത്ത് ഫ്ര​ണ്ട് ക​ടു​ത്തു​രു​ത്തി നിയോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേതൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ വ​ടം​വ​ലി മ​ത്സ​രം 27ന്

ക​ടു​ത്തു​രു​ത്തി: യൂ​ത്ത് ഫ്ര​ണ്ട് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ വ​ടം​വ​ലി മ​ത്സ​രം 27ന് ​ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ക്കും. യു​വ​ത​ല​മു​റ​യെ കാ​ര്‍​ന്നു​തി​ന്നു​ന്ന ല​ഹ​രി മ​രു​ന്നി​നെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​വു​മാ​യി, കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തൂ​ഫാ​ന്‍ ദി ​നാ​ര്‍​ക്കോ ഹ​ണ്ട് ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് യൂ​ത്ത്ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം പോ​രാ​ട്ടം 2026 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് മൈ​താ​ന​ത്താ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ Read More…

Kottayam

ഇഎസ് എ വനഭൂമി മാത്രമായി നിജപ്പെടുത്തണം : കേരള കോൺ.(എം) ജില്ലാ കമ്മിറ്റി

കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കേരളത്തിൽ 131 വില്ലേജുകളിലായി ഏഴാമതും വിജ്ഞാപനം ചെയ്തിരിക്കുന്നത് തിരുത്തിക്കണമെന്നും, ദേശീയ ശരാശരിയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിൽ ഇ .എസ്.എ. വനഭൂമിയിൽ മാത്രമായി ചുരുക്കണമെന്നും കേരള കോൺഗ്രസ് (എം ) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിജ്ഞാപനത്തെ സംബന്ധിച്ചുള്ള തിരുത്തലുകൾ സമർപ്പിക്കാൻ സെപ്റ്റംബർ 25 വരെ സമയമുള്ളൂ എന്നിരിക്കെ സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ എടുത്തിട്ടുള്ള സമീപനം ഒട്ടും ആശാവഹമല്ല. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് 9107 കിലോമീറ്റർ, 123 വില്ലേജുകളായി ഉണ്ട് എന്ന് Read More…

Poonjar

ഓപ്പറേഷൻ തൂഫാൻ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ

പൂഞ്ഞാർ : പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പാക്കി. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, എ.ടി.എം. വായനശാല പ്രതിനിധികൾ ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയവർ വിദ്യാർത്ഥികളോടൊപ്പം പങ്കു ചേർന്നു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് CRO ശ്രീ.ബിനോയ് തോമസ്, ഈരാറ്റുപേട്ട Read More…

Poonjar

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും സംയുക്തമായി ലഹരിവിരുദ്ധ മെഗാ ക്യാമ്പയിനും വാക്കത്തോണും സംഘടിപ്പിച്ചു

പൂഞ്ഞാർ: ദേശീയ സേവന പദ്ധതി (NSS) ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ.എസ്.എസ് യൂണിറ്റുകളുടെ (99 & 73) നേതൃത്വത്തിൽ ലഹരിവിരുദ്ധ മെഗാ ക്യാമ്പയിനും വാക്കത്തോണും സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തത്തോടും അച്ചടക്കത്തോടും കൂടി നടന്ന പരിപാടി കോളേജിന്റെ ചരിത്രത്തിൽ വേറിട്ടൊരു അനുഭവമായി മാറി. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്ജ് ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോൺ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി കെ. Read More…