ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകളുടെ ഫണ്ട് (1225000/-രൂപ) ഉപയോഗിച്ച് പ്രവിത്താനം 1-ാം വാർഡിൽ (മാർക്കറ്റ് ജംഗ്ഷൻ) ൽ പതിനൊന്നാം നമ്പർ പുതിയ അങ്കണവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലിസമ്മ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ബഹു.എം.എൽ.എ ശ്രീ.മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യു.ഡി.ഫ് ചെയർമാൻ ശ്രീ.ടോമി ഫ്രാൻസിസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.വിനോദ് വേരനാനി, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.ലിൻസി സണ്ണി, എത്സമ്മ ജോർജ്ജ്കുട്ടി, ബിജു.എൻ.എം., Read More…
തൊഴിൽസഭകളെ പ്രയോജനപ്പെടുത്തണം: മാണി സി കാപ്പൻ
പ്രവിത്താനം: തങ്ങളുടെയും നാടിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ തൊഴിൽസഭകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പ്രവിത്താനം സെന്റ് അഗസ്റ്റ്യൻ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച തൊഴിൽസഭകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. പുതിയ തൊഴിൽ നേടാനും തൊഴിൽ സംരഭങ്ങൾ തുടങ്ങാനും തൊഴിൽ സഭകൾക്ക് സഹായിക്കുക്കുമെന്നും എം എൽ എ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, Read More…