പ്രവിത്താനത്ത് ഇന്നുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരം കടപുഴകി വൈദ്യുതിലൈനിന്റെ മുകളിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾളുടെ മുകളിലേക്ക് മരവും വൈദ്യുതി പോസ്റ്റും വൈദ്യുതി ലൈൻ കമ്പികളും വീണ് കേടുപാടുകൾ സംഭവിച്ചു.
പ്രവിത്താനം പ്ലാശനാൽ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരുംചേർന്ന് മരം മുറിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.