Ramapuram

കലയുടെ മാമാങ്കം ഉഴവൂരിന്റെ മണ്ണിൽനാലാം ദിനത്തിലേക്ക്

രാമപുരം ഉപജില്ലാ കലോത്സവം ഉഴവൂർ OLL ഹയർസെക്കൻഡറി സ്കൂളിൽ മൂന്നാം ദിനത്തിൽ കാലാവസ്ഥയെ അതിജീവിച്ചും കലാ പ്രതിഭകൾ വിവിധ സ്റ്റേജുകളിൽ അരങ്ങേറി. 9 സ്റ്റേജുകളിലായി മൂന്നാം ദിനത്തിൽ 81 ഇനങ്ങളിൽ എൽ പി മുതൽ ഹയർസെക്കൻഡറി തലം വരെ ഉള്ള കലാ പ്രതിഭകൾ മാറ്റുരച്ചു.

മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ചപ്പോൾ എൽ പി വിഭാഗത്തിൽ 56 പോയിന്റുമായി GLPS ഇടനാടും, യുപി വിഭാഗത്തിൽ 75 പോയിന്റുമായി എസ് എച്ച് ഗേൾസ് രാമപുരവും, ഹൈസ്കൂൾ വിഭാഗത്തിൽ 181 പോയിന്റുമായി എസ്എച്ച് ഗേൾസ് രാമപുരവും, ഹയർസെക്കൻഡറി വിഭാഗത്തിൽ 152 പോയിന്റുമായി ആതിഥേയരായ OLL ഹയർസെക്കൻഡറി സ്കൂൾ ഉഴവൂരും മുന്നേറുന്നു.

നൃത്ത വാദ്യ വിഭാഗങ്ങളിലും,മിമിക്രി മോണോആക്ട് നാടക വേദികളിലും വ്യത്യസ്ത പുലർത്തുന്ന ആശയ അവതരണവുമായി കലാപ്രതിഭകൾ തങ്ങളുടെതായ മുദ്ര പതിപ്പിച്ച ദിനമാണ് കടന്നുപോയത്. സമാപന ദിനമായ ഇന്ന് സംസ്കൃതോത്സവവും സംഘഗാനം,വഞ്ചിപ്പാട്ട് ദേശഭക്തിഗാനം ശാസ്ത്രീയ സംഗീതം എന്നിവയും,കുഞ്ഞു കുരുന്നുകളുടെ കഥാകഥനം,അഭിനയ ഗാനം എന്നിവയും അരങ്ങേറുന്നതോടെ ഉഴവൂരിലെ രാമപുരം ഉപജില്ല കലോത്സവത്തിന് പരിസമാപ്തി കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *