രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഡിഗ്രി ക്ലാസ്സുകൾനാളെ (1.7.2026) മുതൽ ആരംഭിക്കും. സെൻ്റ് അഗസ്റ്റിൻസ് പള്ളി ഹാളിൽ രാവിലെ 10:00 ന് നടക്കുന്ന ചടങ്ങിൽ മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും.
പാലാ സെൻ്റ് തോമസ് റ്റീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി.സി.തങ്കച്ചൻ ഉദ്‌ഘാടനം നിർവ്വഹിച്ച് മുഖ്യ പ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ.റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ സന്ദേശം നൽകും.





