Crime

കുടുംബകലഹത്തെ തുടർന്ന് ഭാര്യയെയും 9 വയസ്സുള്ള മകളെയും ദേഹോപദ്രവം ഏല്പിച്ച യുവാവിന് 3 വർഷം തടവും 1000രൂപ പിഴയും

കുടുംബകലഹത്തെ തുടർന്ന് ഭാര്യയെയും 9 വയസ്സുള്ള മകളെയും ദേഹോപദ്രവം ഏല്പിച്ച കേസിലെ പ്രതി കോരുത്തോട് പനക്കച്ചിറ കൊച്ചുമറ്റം അനീഷ്. K. T എന്നയാളെ 3 വർഷം തടവിനും, 1000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (posco) ജഡ്ജ് റോഷൻ തോമസ് വിധിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ബാല നീതി നിയമ പ്രകാരവൂ മാണ് ശിക്ഷ വിധിച്ചത്. 5/11/21 മുതൽ 1/4/22 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്‌ ഐ ആയിരുന്ന മനോജ്‌കുമാർ ടി ഡി രജിസ്റ്റർ ചെയ്ത കേസിൽ മുണ്ടക്കയം എസ് എച്ച് ഓ ഷൈൻകുമാർ പ്രതിയെ അറസ്റ്റ് ചെയ്തു.

തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെയും 11 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *