പൂഞ്ഞാർ: പൂഞ്ഞാർ പള്ളി അങ്കണത്തിലേക്ക് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നപ്പോൾ തടയാൻ ശ്രമിച്ച അസിസ്റ്റന്റ് വികാരിയെ അപകടപ്പെടുത്താൻ ശ്രമിച്ചതിലും ആരാധനാലയവും പരിസരവും അസ്വസ്ഥ മേഖലയാക്കിയതിലും കേരള കോൺഗ്രസ് ( എം) ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു പ്രതിഷേധം രേഖപ്പെടുത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായും, ജാതി,മത, വർണ്ണ ചിന്തകൾക്കപ്പുറമായും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നുംഅവിടെ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഭംഗം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. പോലീസും സഭാ സമൂഹവും ജാഗ്രത Read More…
Poonjar
പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എസന്ദർശിച്ചു
പൂഞ്ഞാർ: വാഹനം ഇടിപ്പിച്ച് വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിററ്റി ആശുപത്രിയിൽ എത്തി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. ഈ അക്രമവുമായി ബന്ധപ്പെട്ട് മിക്ക പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായും അവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. അന്വേഷണം ഊർജ്ജിതമായി മുന്നോട്ടു പോകുന്നുണ്ട്. അക്രമം കാട്ടിയവർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്. മേലിൽ ഇത്തരം സംഭവങ്ങൾ Read More…
ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോമലബാര്‍സഭ
പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ Read More…
പൂഞ്ഞാര്‍ പള്ളിയില്‍ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ കേസില്‍ ആറ് യുവാക്കള്‍ പിടിയില്‍
പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണിയടിക്കുകയും ഇടവക ജനം ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം പള്ളിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇടവക ജനം പ്രതിഷേധ പ്രകടനം നടത്തി. പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തതിലെ വിരോധമാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ Read More…
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 5 റോഡുകൾക്ക് 37ലക്ഷം രൂപ ഫണ്ട് അനുവദിച്ചു
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സംസ്ഥാന റവന്യൂ വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 5 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 37 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ചുവടെ കൊടുത്തിരിക്കുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്: എരുമേലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എം.എസ്.എം.ആർ-സെന്റ് തോമസ് ചർച്ച് റോഡ് -5 ലക്ഷം രൂപ, 13,14 വാർഡുകളിലെ വാർഡുകളിലെ എരത്വാപ്പുഴ- കീരിത്തോട് റോഡ് – 10 ലക്ഷം രൂപ. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം Read More…
ഷോൺ ജോർജ് കൂടുതൽ രേഖകൾ എസ്.എഫ്.ഐ.ഒ -യ്‌ക്ക് കൈമാറി
സി.എം.ആർ.എൽ-എക്സാലോജിക്- കെ.എസ്.ഐ.ഡി.സി. എന്നിവർക്കെതിരെ എസ്.എഫ്.ഐ.ഒ (SFIO) നടത്തുന്ന അന്വേഷണത്തിലേയ്ക്ക് പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ് കൂടുതൽ രേഖകൾ മാറി. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ഖനനം നടത്തുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവും അതിൽ കെ.എസ്.ഐ.ഡി.സി. കാണിച്ച താൽപര്യങ്ങളും അതോടൊപ്പം തന്നെ കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരായി വിരമിച്ചതിന് ശേഷം സി.എം.ആര്‍.എല്‍-ന്റെ ഉദ്യോഗസ്ഥരായി മാറിയ മൂന്ന് ഉദ്യോഗസ്ഥരുടെ മാസ്റ്റർ ഡേറ്റ ഉൾപ്പെടെയുള്ള രേഖകളും ഷോൺ ജോർജ് എസ്.എഫ്.ഐ.ഒ -യ്ക്കും മാധ്യമ പ്രവർത്തകർക്കും കൈമാറി. മാർക്കറ്റിൽ മുപ്പതിനായിരം രൂപയിൽ അധികം വിലയുള്ള ഇലുമിനേറ്റ്,ടൈറ്റാനിയം ഉൾപ്പെടെയുള്ള Read More…
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പായി തന്നെ ചുവരെഴുത്തുകൾ സജീവമായി
പൂഞ്ഞാർ: പാർലമെൻ്റ് ഇലക്ഷൻ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചില്ലെങ്കിലും പ്രമുഖ രാഷ്ടീയ പാർട്ടികൾ എല്ലാവരും തന്നെ തെരഞ്ഞെടുപ്പിനു ഒരുങ്ങി തുടങ്ങി. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സജീവമായി രാഷ്ട്രീയ നേതൃത്വങ്ങളിൽ ചർച്ച പുരോഗമിക്കുമ്പോൾ താഴെ തട്ടിലുള്ള പ്രവർത്തകർ ആവേശത്തിലാണ്. സ്ഥാനാർത്ഥിയുടെ പേര് മാത്രം എഴുതാതെ ചുവരുകളിൽ വെള്ളയടിച്ച് ചിഹ്നം ഉൾപ്പെടെ എഴുത്തുകൾ ആരംഭിച്ചു. ചുവരുകൾ വൃത്തിയാക്കിയും നേരത്തേ തന്നേ ചുവരുകൾ ബുക്ക് ചെയ്തും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. പത്തനംതിട്ട പാർലമെൻ്റ് മണ്ഡല ത്തിൽ സി.പി.ഐ.എം Read More…
സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ഹരിജൻ വെൽഫെയർ സ്കൂളിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പ്രീ പ്രൈമറി സ്കൂൾ ഉൾപ്പെടെ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൻ്റെ വരാന്തയിൽ മധ്യ കുപ്പികൾ പൊട്ടിച്ചിടുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തു. സമഗ്ര ശിക്ഷാ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ പണി പൂർത്തികരിച്ച് മാസങ്ങൾക്ക് മുമ്പാണ് ഉദ്ഘാടനം കഴിഞ്ഞത്. സ്കൂളിന് പല വിധ നാശനഷ്ടങ്ങൾ ഉണ്ടാക്കി. മതിയായ സുരക്ഷ Read More…
മുതുകോരയിൽ ടേക്ക് എ ബ്രേക്ക് ഒരുങ്ങുന്നു
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുകോരയിൽ ‘ടേക്ക് എ ബ്രേക്ക് ‘ വിശ്രമകേന്ദ്രം ഒരുങ്ങുന്നു. ശുചിത്വ മിഷൻ കേന്ദ്ര – സംസ്ഥാന ഫണ്ട്, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി എന്നിവയിൽ നിന്നു 39.83 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്. അഞ്ചാം വാർഡിൽ കൈപ്പള്ളി മുതുകോര വ്യൂ പോയിന്റിന് സമീപം 1053 ചതുരശ്ര അടിയിലാണ് കെട്ടിടത്തിന്റെ നിർമാണം. മൂന്ന് ടോയ്‌ലറ്റുകൾ, യൂറിനൽ, ഒരു മുറി, ഹാൾ എന്നിവ അടങ്ങുന്നതാണ് ശുചിത കോംപ്ലക്‌സ് കെട്ടിടം. കുടുംബശ്രീ Read More…
എൽ ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ബഹുജന സദസ്സ് സംഘടിപ്പിച്ചു
പൂഞ്ഞാർ: കേന്ദ്ര സർക്കാരിൻ്റ കേരളത്തോടുള്ള അവഗണനക്കെതിരെ എൽ ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സദസ്സ് ജനതാദൾ ജില്ലാ കമ്മറ്റിയംഗം മാഹിൻ തലപ്പള്ളി ഉദ്ഘാടനം ചെയ്തു. സി പി ഐ എം ലോക്കൽ സെക്രട്ടറി മധുകുമാർ അധ്യക്ഷത വഹിച്ചു.നേതാക്കളായ ജോഷി മൂഴിയാങ്കൽ,രമേശ് വെട്ടിമറ്റം,ഗീത നോബിൾ, തോമസുകുട്ടി കരിയാപുരയിടം, മിഥുൻ ബാബു, ഷോജി അയലുക്കുന്നേൽ, മോഹനൻ നായർ,വി.വി ജോസ്,സണ്ണി വാവലാങ്കൽ, സുനിൽ പാണ്ടൻകല്ലേൽ, പോൾ പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു.