Poonjar

പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എസന്ദർശിച്ചു

പൂഞ്ഞാർ: വാഹനം ഇടിപ്പിച്ച് വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിററ്റി ആശുപത്രിയിൽ എത്തി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു.

ഈ അക്രമവുമായി ബന്ധപ്പെട്ട് മിക്ക പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായും അവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. അന്വേഷണം ഊർജ്ജിതമായി മുന്നോട്ടു പോകുന്നുണ്ട്. അക്രമം കാട്ടിയവർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്.

മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും പോലീസിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *