General

അരീക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഞായറാഴ്ച രാവിലെ 08:15 മുതൽ അരീക്കര സെന്റ് റോക്കീസ് സ്കൂൾ ൽ ആരംഭിക്കുന്നതാണ്.

മോനിപള്ളി ആശുപത്രിയിൽ നിന്നും 25 ജീവനക്കാർ അടങ്ങുന്ന ടീം ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ എത്തിച്ചേരുന്നത്.

ശിശുരോഗ വിഭാഗം, ഓർത്തോ വിഭാഗം,ജനറൽ മെഡിസിൻ എന്നീ പരിശോധന വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.ഷുഗർ ടെസ്റ്റ്‌, ബി പി, ഇ സി ജി, ബോൺ ഡെൻസിറ്റി ടെസ്റ്റ്‌, തൈറോയ്ഡ് എന്നിവ പരിശോധിക്കുന്നതിനും,സൗകര്യം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *