പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകണ പ്രവർത്തനങ്ങളുടെ മുന്നോടിയായി മഴക്കാല പൂർവ്വ വലിച്ചെറിയൽ മുക്ത കാമ്പയിന്റെ ഭാഗമായുള്ള സ്ഥാപന, ഭവന സന്ദർശന ബോധവത്കരണ പരിപാടിയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ജോർജ് മാത്യു നിർവഹിച്ചു. തുടർന്ന് പഞ്ചായത്തിലുടനീളം ബോധവത്ക്കരണ നോട്ടീസ് വിതരണവും , ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് റെജി ഷാജി , മിനിമോൾ ബിജു , ബീന മധുമോൻ Read More…
ഇന്നസെന്റ് അനുസ്മരണം
പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രശസ്ത സിനിമാ നടനും നിർമ്മാതാവും ഇടതുപക്ഷ സഹയാത്രികനുമായ ശ്രീ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം യോഗം ചേർന്നു. എടിഎം ലൈബ്രറി സെക്രട്ടറി വി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കവിയും വിവർത്തകനുമായ നാരായണൻ കാരനാട്ട് നിർവഹിച്ചു. അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് പൂഞ്ഞാറിലെ തലമുതിർന്ന നേതാവ് ശ്രീ EAമോഹനൻ , പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡൻറ് ശ്രീ Read More…
ജലജീവൻ പദ്ധതി ആട്ടിമറിക്കുന്നതിനെതിരെ ബിജെപി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പനച്ചിപ്പാറയിൽ പ്ലക്കാർഡ് സമരം നടത്തി
പനച്ചിപ്പാറ: ജലജീവൻ പദ്ധതി ആട്ടിമറിക്കുന്നതിനെതിരെ ബിജെപി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പനച്ചിപ്പാറയിൽ പ്ലക്കാർഡ് സമരം നടത്തി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ആർ സുനിൽകുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമേശൻ പി എസ് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ രഞ്ജിത് പി ജി, ബി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂളിൽ പഠനോത്സവം; പോലീസും, ഫയർഫോഴ്സും, ഡോക്ടറും കുട്ടികളോടൊപ്പം റൈസ് അപ് വേദിയിലെത്തി
പൂഞ്ഞാർ : വിവിധ വകുപ്പുതല മേധാവികൾ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിലെ റൈസ് അപ് പഠനോത്സവ വേദിയിലെത്തി കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് ശ്രദ്ധേയമായി. പഠനോത്സവത്തിലെ കുട്ടികളുടെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ രക്ഷാകർത്താക്കൾക്കും പുതിയ അനുഭവങ്ങൾ പകർന്നു. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ചാണ്ടി കിഴക്കയിൽ അധ്യക്ഷനായി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബാബു സെബാസ്റ്റ്യൻ,ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, മെഡിക്കൽ Read More…
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 1000 കോടി രൂപയുടെ സമ്പൂർണ്ണ ശുദ്ധജലപദ്ധതിയ്ക്ക് ഭരണാനുമതി
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭയിലും, കൂടാതെ,പൂഞ്ഞാർ, പൂഞ്ഞാർതെക്കേക്കര,കൂട്ടിക്കൽ,തിടനാട്,തീക്കോയി,മുണ്ടക്കയം,കോരുത്തോട്,പാറത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളിലുമായി 75000 ൽ പരം വീടുകളിൽ ഹൗസ് കണക്ഷൻ വഴി ശുദ്ധജലം എത്തിക്കുന്നതിന് 1000 കോടിയോളം രൂപ അടങ്കൽ തുകയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. സംസ്ഥാന ജലവിഭവ വകുപ്പിന് കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ കോട്ടയം ജില്ലയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലാണ് ജലജീവൻ മിഷനിലൂടെ ഏറ്റവും അധികം തുക അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഈരാറ്റുപേട്ട നഗരസഭയിലും, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, Read More…
പനച്ചികപ്പാറ ജി എൽ പി സ്കൂൾ അറബിക് വിദ്യാർത്ഥികളുടെ അറബിക് കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു
പൂഞ്ഞാർ: പനച്ചികപ്പാറ ജി എൽ പി സ്കൂൾ അറബിക് വിദ്യാർത്ഥികളുടെ അറബിക് കൈയ്യെഴുത്ത് മാഗസിൻ “നവ്വാർ ” പ്രകാശനം ചെയ്തു. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാനോബിളിന് നൽകി പ്രാകാശനം നിർവ്വഹിച്ചു. പൂമൊട്ടുകൾ എന്നർത്ഥം വരുന്ന പേരാണ് മാഗസിന് നൽകിയത്. പേര് സൂചിപ്പിക്കുന്നതുപോലെ അറബി ഭാഷയിൽ വിരിയാനുള്ള പൂമൊട്ടുകളാണ് കുട്ടികളുടെ എഴുത്ത്.
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ടു; അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം നിലത്തുവീണു
ഇടമല അങ്കണവാടിക്ക് ഭീഷണിയായ വാക മരത്തിന്റെ ഭീഷണി ഒഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം എംഎൽഎ സന്ദർശിച്ചത്. പിറ്റേന്ന് ഞായറാഴ്ച മുതൽ വാകമരം വെട്ടാൻ ആരംഭിച്ചു എങ്കിലും മൂന്നുദിവസത്തെ നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് നിലത്ത് വീഴിക്കാൻ സാധിച്ചത്. മാസങ്ങളോളം ചുവപ്പുനാടയിൽ ഒതുങ്ങിയ നീണ്ട ജനകീയ ആവശ്യമാണ് ഇപ്പോൾ നടപ്പായത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും, പൊതുമരാമത്ത് വകുപ്പും ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ എല്ലാ സഹായവുമായി ഒന്നിച്ച് പരിശ്രമിച്ചു. അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം വെട്ടി നീക്കിയതിന്റെ Read More…
ബി ജെ പി യുടെ ആദ്യ നിയോജക മണ്ഡലം പ്രസിഡന്റ് ആയിരുന്ന പരേതനായ പി കെ രഘുവിന്റെ ഛായാചിത്രം അനാഛാദനം ചെയ്തു
പൂഞ്ഞാർ: ബി ജെ പി യുടെ ആദ്യ നിയോജക മണ്ഡലം പ്രസിഡന്റ് ആയിരുന്ന പരേതനായ പി കെ രഘുവിന്റെ ഫോട്ടോ മണ്ഡലം കമ്മിറ്റി ഓഫീസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി അനാഛാദനം ചെയ്തു. ബി ജെ പി മണ്ഡലം പ്രസിഡന്റ് അഡ്വ പി രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ പി ജെ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് നേടിയ രാജു ചേന്നാട്, ഗിന്നസ് അബീഷ് ഡോമിനിക്, ജയൻ Read More…
പൂഞ്ഞാർ കൊണ്ടാട്ടുകുന്നേൽ തീപിടുത്തമുണ്ടായ തോട്ടത്തിൽ സ്ഥിരമായി കഞ്ചാവ് മാഫിയ തമ്പടിക്കാറുള്ളതായി പരിസരവാസികൾ
പൂഞ്ഞാർ: പൂഞ്ഞാർ പഞ്ചായത്ത് രണ്ടാം വാർഡിലെ കൊണ്ടാട്ടുകുന്നേൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ അഡ്വ: വി.എൻ .ശശിധരന്റ ഒന്നര ഏക്കറോളം ടാപ്പ് ചെയ്തു കൊണ്ടിരുന്ന റബ്ബർ തോട്ടം കത്തിനശിച്ചു. കൂടാതെ പുതിയതായി നിർമ്മാണം പൂർത്തികരിച്ചു വരുന്ന കുടിവെള്ള പദ്ധതിയിലേക്ക് ലൈൻ കൊടുത്തിരുന്ന 300 മീറ്ററിലധികം പി.വി.സി. പൈപ്പും കത്തിനശിച്ചു. ഈ തോട്ടത്തിൽ സ്ഥിരമായി കഞ്ചാവ് മാഫിയ തമ്പടിക്കാറുള്ളതായി പരിസരവാസികൾ പറയുന്നു.