General

കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി

കുവൈറ്റ്: കുവൈറ്റിലെ സീറോ മലബാര്‍ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേര്‍ച്ചയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പാലാ രൂപത വൈദികനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ നോയമ്പുകാല സന്ദേശം നല്‍കി. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും കഞ്ഞി നേര്‍ച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടില്‍, മാത്യു ജോസ്, പോള്‍ ചാക്കോ പായിക്കാട്ട്, സുനില്‍ പി സി, ബിനോയ് വര്‍ഗീസ്, അനൂപ്, ജേക്കബ് Read More…

General

പാലാ ദർശന അക്കാദമിയിൽ കുട്ടികൾക്കായി അവധിക്കാല ക്ലാസുകൾ

പാലാ: സി എം ഐ വൈദികർ നടത്തുന്ന പാലാ ചെത്തിമറ്റത്ത് പ്രവർത്തിക്കുന്ന ദർശന IELTS, OET, German അക്കാദമിയിൽ കുട്ടികൾക്കായി അവധിക്കാല പരിശീലന ക്ലാസുകൾ നടത്തുന്നു. സ്പോക്കൺ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഗ്രാമർ, ബേസിക് ജർമൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുക. രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ആണ് സമയം. ഏപ്രിൽ 10 ന് ക്ലാസുകൾ ആരംഭിക്കും. 6 മുതൽ 18 വയസ്സുവരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ നടത്തുക. ഇതിനോടൊപ്പം വ്യക്തിത്വ വികസനം, Read More…

General

പി.ജെ ജോസഫിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചവ്യക്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി : മന്ത്രി റോഷി അഗസ്റ്റ്യൻ

കുറുപ്പന്തറ: പി.ജെ ജോസഫിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച വ്യക്തിയാണ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിയൻ പറഞ്ഞു. കേരളാ കോൺഗ്രസ്-എം മാഞ്ഞൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനാധിപത്യകേരളാ കോൺഗ്രസ് നേതാവായി ഇടതുമുന്നണിയിൽ മൂന്ന് ലോകഭാസീറ്റ് ആവശ്യപ്പെട്ട വ്യക്തിയാണ് ഇപ്പോൾ യുഡിഎഫിൽ സ്ഥാനാർത്ഥിയായിട്ടുള്ളതെന്ന് ജനങ്ങൾ മറന്നിട്ടില്ല. കേരളാ കോൺഗ്രസ്-എമ്മിൽ നിന്ന് പി.ജെ ജോസഫിനെ ഇദ്ദേഹം ഇടതുപക്ഷത്തേക്ക് ക്ഷണിച്ചതും ജനത്തിനറിയാം. ഇത് മനസിലാക്കാതെയാണോ ചില കോൺഗ്രസ് നേതാക്കൾ തോമസ് ചാഴികാടൻ മുന്നണി മാറിയെന്ന് പരിതപിക്കുന്നതെന്നും മന്ത്രി Read More…

General

ചാഴികാടന്റെ സ്വീകാര്യത ഭൂരിപക്ഷം വർദ്ധിപ്പിക്കും : ലോപ്പസ് മാത്യു

കാഞ്ഞിരമറ്റം: കക്ഷി രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറം നാടിന്റെ പൊതുവായ നന്മയ്ക്കും വികസനത്തിനുമായി ഫണ്ട് വിനിയോഗം ഫലപ്രദമായി നടപ്പിലാക്കിയ എം പിമാരിൽ ഒന്നാമൻ എന്ന നിലയിൽ തോമസ് ചാഴികാടിനുള്ള പൊതു സ്വീകാര്യത വർദ്ധിച്ച ഭൂരിപക്ഷത്തിനു കാരണമാകുമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് കാഞ്ഞിരമറ്റം വാർഡ് ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടോമി ഈരൂരിക്കൽ അദ്ധ്യക്ഷതവഹിച്ചു. മാത്തുക്കുട്ടി ഞായർകുളം, കെ.വി.കുര്യൻ, ഡാന്റീസ് കൂനാനിക്കൽ , ജയ്മോൻ പുത്തൻ പുരയ്ക്കൽ, എം.എ Read More…

General

വിജയം ഉറപ്പാക്കി യു ഡി എഫ് തേരോട്ടം; ആവേശമുണർത്തി മണ്ഡലം കൺവൻഷനുകൾ

മണ്ഡലം കൺവൻഷനുകൾ പുരോഗമിക്കുമ്പോൾ വിജയം ഉറപ്പാക്കി ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ് പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്. രാവിലെ പാലായിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച സ്ഥാനാർഥി ,സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്സ്, സി എം എസ് കോളേജ് എന്നിവിടങ്ങളിലെ ഹോളി ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ജാതിയുടെയും മതത്തിൻ്റെയും പേരിൽ രാജ്യത്തുടനീളം അരങ്ങേറുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർഥി സമൂഹമുൾപ്പെടുന്ന വോട്ടർമ്മാർ കരുതലോടെ നീങ്ങണമെന്ന് സ്ഥാനാർഥി ആഹ്വാനം ചെയ്തു. തുടർന്ന് ഏറ്റുമാനൂർ Read More…

General

നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടിയ ഡോ. നീതുവിനെ ആദരിച്ചു

നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടി മാർച്ച് 25 ന് പത്തനംതിട്ട ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന ഡോ. നീതുവിനെ സുഖദ അക്കാദമിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജർ ജിപ്സൺ പോൾ, പ്രിൻസിപ്പൽ റോസ്‌മി റോയ്, ലാബ് ഇൻചാർജ് ലിസ ജേക്കബ്, വിദ്യാർത്ഥി കൺവീനർ ഷിഹാബുൽ ഷീർ പി എന്നിവർ, സംസാരിച്ചു.

General

ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട Read More…

General

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിൽ; ദില്ലിയിൽ കനത്ത പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസിതിയിലും പരിസരത്തും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. കനത്ത സുരക്ഷയാണ് കേജ്‌രിവാളിന്റെ വസിതിയ്ക്ക് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി Read More…

General

എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

പാതാമ്പുഴ: എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ 5951 പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ശാഖാ ഹാളിൽ യൂണിയൻ അഡ്മിനിസട്രേറ്റീവ് കമ്മറ്റി കൺവീനർ ഉല്ലാസ് എം ആർ മതിയ ത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സുധീഷ് ചെമ്പംകുളം യോഗം ഉൽഘാടനം ചെയ്തു. യോഗത്തിൽ ശാഖാ സെക്രട്ടറി മനോജ് പുന്നോലിൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗവും റിട്ടേണിംഗ് ഓഫീസറും ആയിരുന്ന സജി കുന്നപ്പള്ളി തിരഞ്ഞെടുപ്പ് റിപ്പോർട്ട Read More…

General

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.