General

പാലാ ദർശന അക്കാദമിയിൽ കുട്ടികൾക്കായി അവധിക്കാല ക്ലാസുകൾ

പാലാ: സി എം ഐ വൈദികർ നടത്തുന്ന പാലാ ചെത്തിമറ്റത്ത് പ്രവർത്തിക്കുന്ന ദർശന IELTS, OET, German അക്കാദമിയിൽ കുട്ടികൾക്കായി അവധിക്കാല പരിശീലന ക്ലാസുകൾ നടത്തുന്നു. സ്പോക്കൺ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഗ്രാമർ, ബേസിക് ജർമൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുക.

രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ആണ് സമയം. ഏപ്രിൽ 10 ന് ക്ലാസുകൾ ആരംഭിക്കും. 6 മുതൽ 18 വയസ്സുവരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ നടത്തുക.

ഇതിനോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, തുടങ്ങിയ വിവിധ പരിശീലന പരിപാടികളും ദർശന ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 8281771769 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *