General

എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ സംയുക്ത കുടുംബ സംഗമവും ജനപ്രതി നിധികൾക്ക് സ്വീകരണവും നൽകി

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ സംയുക്ത കുടുംബ സംഗമവും ജനപ്രതി നിധികൾക്ക് സ്വീകരണവും നൽകി. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് യോഗം ഉദ്ഘടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിത സംഘം ചെയർപേഴ്‌സണുമായ മിനർവ്വ മോഹൻ മുഖ്യ പ്രഭാഷണവും നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മെമ്പർ ബീന Read More…

General

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും ; 1,050 കോടി രൂപ അനുവദിച്ചു

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് Read More…

General

വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു

വെള്ളികുളം: അമ്പതു നോമ്പിന് മുന്നോടിയായി വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വിശ്വാസികളുടെ നെറ്റിയിൽ ഭസ്മം പൂശി വിഭൂതി തിരുന്നാൾ സന്ദേശം നൽകി. ധാരാളം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.മനുഷ്യ ജീവൻ്റെ ക്ഷണികതയും നിസ്സാരതയും പറ്റി ഓർമ്മ പ്പെടുത്തുന്നതാണ് വിഭൂതി തിരുനാൾ .പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവുംവഴി ഈശോയുടെ പീഡാസഹനത്തെയും മരണത്തെയും പറ്റി ധ്യാനിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ആത്മീയമായി ഒരുങ്ങുന്ന കാലഘട്ടമാണ് നോമ്പുകാലം. നോമ്പുകാലത്ത് എല്ലാ ദിവസവും ദേവാലയത്തിൽ ആഘോഷമായ കുരിശിൻ്റെ Read More…

General

വീടിന് പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്; അള്‍ട്രാവയലറ്റ് രശ്‌മികള്‍ക്കെതിരെ ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേരളത്തില്‍ ചൂട് വര്‍ധിക്കുകയാണ്, ഒപ്പം അള്‍ട്രാവയലറ്റ് രശ്‌മികളും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ ചില സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്. പുറംജോലികള്‍ ചെയ്യുന്നവരടക്കം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് വിശദമായി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങൾ കര്‍ശനമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ Read More…

General

“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കൂ” എന്ന സന്ദേശവുമായി നീന്തൽ നടത്തി

“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന ഒരു സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ 17 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന ശ്രീ സജി വാളശ്ശേരിയും ശിഷ്യന്മാരായ 6 വയസു മുതൽ 70 വയസുവരേയുള്ള 184 പേർ (90ഓളം സ്കൂൾ കുട്ടികളും 50ഓളം വനിതകളും ഉൾപ്പടെ ) വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബംഗങ്ങൾ (VRSC) 2026 ഫെബ്രുവരി ഞായറാഴ്ച്ച രാവിലെ 7 മണിയ്ക്ക് ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ Read More…

General

പാർട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തങ്ങൾ സഹോദരതുല്യർ: ജോസ് കെ മാണി

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അതിൽ തർക്കങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ സ്ഥാനമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. റോഷി അഗസ്റ്റിന്‍ ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സഹോദരതുല്യനാണ് റോഷി, എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. മത്സരിക്കില്ലെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, എന്റെ മനസിലുണ്ട്. പക്ഷേ അതും തീരുമാനിക്കേണ്ടത് പാർട്ടിയാണ്,’ ജോസ് കെ Read More…

General

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ. മാണിയുടെ ജാഥയുടെ പോസ്റ്റർ; അപമാനിച്ചെന്ന് കോൺഗ്രസ്, പോലീസിൽ പരാതി

പുതുപ്പള്ളി: എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ്. എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതിനൽകി. അന്വേഷണം വേണമെന്ന Read More…

General

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.

General

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ Read More…

General

പത്ത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു

പാലാ: പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വി​ദ​ഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയത്. പല്ല് വിഴു​ങ്ങിയിരുന്ന കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വീട്ടുകാർ കുട്ടിയെ കാണിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പല്ല് വയറിനുള്ളിലേക്ക് വിഴുങ്ങി പോയെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം. 2 ദിവസം കഴിഞ്ഞ് കുട്ടിക്ക് Read More…