General

ഹ്രസ്വ സിനിമ നിർമ്മിച്ച് ഫാ.ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്കൂൾ

കവീക്കുന്ന്: സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ. സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ അവിസ്മരണീയമാക്കിയത്. ‘കൈറ്റ്സ്’ എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിലൊരാളായി 75കാരനായ ഫാ ജോസഫ് വടകരയും അരങ്ങു തകർത്തു. സ്കൂൾ അധ്യാപകരും മറ്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പി ടി Read More…

General

ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന് മുന്നിൽ സൂചന സമരം നടത്തി

മരങ്ങാട്ട്പള്ളി : സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ മൈക്ക് സെറ്റ് സ്ഥാപനത്തിന് പണം നൽകാത്തത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സൂചന സമരം നടത്തി. മരങ്ങാട്ട് പിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൻ്റെ മുന്നിലാണ് സമരം നടത്തിയത് സൂചന സമരം ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നവംബർ 11/12/13/14/15 തീയതികളിൽ ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ Read More…

General

മുരിക്കുംവയൽ ജിവിഎച്ച്എസ്എസിൽ ഭൂഗർഭജല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു; യുപി വിഭാഗത്തിന് പ്രഭാതഭക്ഷണ വിതരണത്തിനും തുടക്കം

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയലിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ ഭൂഗർഭജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ. പ്രദീപിന്റെ ഫണ്ടിൽ നിന്ന് കുഴൽ കിണർ നിർമ്മിക്കുകയുംപൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത പദ്ധതിയാണിത്. സ്കൂൾ Read More…

General

കെ.ഡി.പി.എ ജിദ്ദക്ക് പുതിയ ഭാരവാഹികൾ

ജിദ്ദയിൽ പ്രവർത്തിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസാർ യൂസഫ് (ചെയർ.), സാബു കുര്യാക്കോസ് (പ്രസി.), ദർശൻ മാത്യു (ജന. സെക്ര.), എം.എ. തൻസിൽ (ട്രഷറർ), സിറിയക് ജോൺ (വൈ. പ്രസി.), സാം പുതുമന, നിഷ നിസാർ (ജോ. സെക്ര.), മനോജ് കുര്യൻ (ജോ. ട്രഷറർ), ആഷ്ന തൻസിൽ, അജോ ജോൺ, സൗമ്യ വിവേക്, ജിനു ജോഷി, ഫൗസിയ അജി (പ്രോഗ്രാം കോഓർഡിനേറ്റർമാർ), ജിജോ ചാക്കോ, ഷബീസ് Read More…

General

വാക്ക് പാലിച്ച് റോഷ്ണി തോംസൺ കവീക്കുന്ന് സ്കൂളിൽ

കവീക്കുന്ന്: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്കൂളിലായിരുന്നു. സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ കവീക്കുന്ന് സ്കൂളിലെ കുട്ടികൾ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്കൂളിൽ ഒരിക്കൽ എത്തിച്ചേരുമെന്ന് കുട്ടികൾക്കു Read More…

General

വെളിച്ചെണ്ണ വില കുറയും; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

വെളിച്ചെണ്ണക്ക് വമ്പൻ വിലക്കുറവുമായി സപ്ലൈകോ. സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 289 രൂപയായി കുറച്ചു. ഈ വിലക്ക് ഇനി മുതൽ സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. ഇത് സംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ ലിറ്ററിന് 329 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. Read More…

General

വെള്ളികുളം പള്ളിത്തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

വെള്ളികുളം: ഹൈറേഞ്ചിന്റെ കവാടവും പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന ദൈവാലയവുമായ വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. പ്രധാന തിരുനാൾ ദിനത്തിൽ നവ വൈദികൻ ഫാ.ജോർജ് പ്ലാത്തോട്ടത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തിരുന്നാൾ ഏറ്റെടുത്തു നടത്തിയ 58 പ്രസുദേന്തിമാരുടെ ആഘോഷമായ കഴുന്ന് എഴുന്നള്ളിക്കൽ ചടങ്ങ് ഭക്തിപൂർവ്വം നടത്തപ്പെട്ടു.മാതാവിൻ്റെ ഗ്രോട്ടോയിലേയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെട്ടു ഫാ.പോൾ ചിറപ്പുറത്ത് ,ഫാ. ആൻ്റണി വാഴയിൽ Read More…

General

സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു. 80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിര്‍ദേശിക്കുന്നത്. ചിത്രവും പാട്ടുകളും ഹിറ്റായതോടെ Read More…

General

സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 6 ന് രാവിലെ 9.30 ന് മുരിക്കുംവയൽ സ്കൂളിൽ

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കിവരുന്ന പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി രാവിലെ 9 30ന് മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ : പി ജീരാജ് നിർവഹിക്കും.

General

സെന്റ് അൽഫോൻസ് ചർച്ച് അൽഫോൻസാഗിരിയിൽ ഇടവക തിരുനാളിന് പ്രൗഢോജ്വലമായ സമാപനം

അൽഫോൻസാഗിരി ദൈവാലയത്തിൽ പ്രധാന തിരുനാളിന് സമാപനം കുറിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പാലാ കിഴതടിയൂർ സെന്റ് ജോസഫ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ മുഖ്യകാർമ്മികനായി. പാലാ രൂപത പ്രോട്ടോ സിഞ്ചെലൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ ദിവ്യബലി മധ്യേ വചന സന്ദേശം നൽകി . ദിവ്യബലിക്ക് ശേഷം വിവിധ വാദ്യമെളങ്ങളുടെ അകമ്പടിയോടുകൂടി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ദൈവാലയത്തിൽ നിന്നും ആരംഭിച്ചു. വിവിധ പന്തലുകളിൽ ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. Read More…