General

ചാഴികാടന്റെ സ്വീകാര്യത ഭൂരിപക്ഷം വർദ്ധിപ്പിക്കും : ലോപ്പസ് മാത്യു

കാഞ്ഞിരമറ്റം: കക്ഷി രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറം നാടിന്റെ പൊതുവായ നന്മയ്ക്കും വികസനത്തിനുമായി ഫണ്ട് വിനിയോഗം ഫലപ്രദമായി നടപ്പിലാക്കിയ എം പിമാരിൽ ഒന്നാമൻ എന്ന നിലയിൽ തോമസ് ചാഴികാടിനുള്ള പൊതു സ്വീകാര്യത വർദ്ധിച്ച ഭൂരിപക്ഷത്തിനു കാരണമാകുമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.

എൽ.ഡി.എഫ് കാഞ്ഞിരമറ്റം വാർഡ് ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടോമി ഈരൂരിക്കൽ അദ്ധ്യക്ഷതവഹിച്ചു. മാത്തുക്കുട്ടി ഞായർകുളം, കെ.വി.കുര്യൻ, ഡാന്റീസ് കൂനാനിക്കൽ , ജയ്മോൻ പുത്തൻ പുരയ്ക്കൽ, എം.എ ബേബി, ജോർജ് കുട്ടി കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *