കുറവിലങ്ങാട് : വജ്ര ജൂബിലി പ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന ദേവമാതാ കോളേജിന്റെ ധനതത്വ ശാസ്ത്ര വിഭാഗം 1964 മുതല്‍ 2023 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ അധ്യാപകരുടെയും ഒരു മഹാസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സംഗമത്തില്‍ ഇക്കണോമിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശ്രീ എം കെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ത്ഥിയും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ ഡോ.വി എ ജോസഫ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോളേജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് വെരി റവ ഡോ അഗസ്റ്റിന്‍ Read More…
Author: Web Editor
മുഖ്യമന്ത്രിക്ക് കിറ്റ് നൽകി ആം ആദ്മി പാർട്ടി
പാലാ: മാവേലി സ്റ്റോർ, സപ്ലൈകോ എന്നിവിടങ്ങളിൽ സബ്‌സിഡി സാധനങ്ങൾ ലഭിക്കാത്തതിന് എതിരെ ആം ആദ്മി പാർട്ടി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കിറ്റ് നൽകി പ്രതിഷേധിച്ചു. പതിമൂന്നിനം സബ്സിഡി സാധനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷം ധരിച്ച ആളിന് നൽകി കൊണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് ധർണ സമരം ഉൽഘാടനം ചെയ്തു. വിലക്കയറ്റ കാലത്ത് സാധാരണകാർക്ക് ആശ്രയമാകേണ്ട ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം അടച്ചു പൂട്ടുന്ന Read More…
പനച്ചികപ്പാറ മുതൽ പൂഞ്ഞാർ ടൗൺ വരെ ഒരുകോടി 82 ലക്ഷം രൂപ മുടക്കി ബി എം ബി സി റോഡ് ആയി നവീകരിക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
പനച്ചികപ്പാറ മുതൽ പൂഞ്ഞാർ ടൗൺ വരെയുള്ള നിലവിലുള്ള ബി എം റോഡ് ബി എം ബി സി റോഡ് ആയി ഉന്നത നിലവാരത്തിൽ ഒരുകോടി 82 ലക്ഷം രൂപ മുടക്കി നവീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പൂഞ്ഞാർ സെൻമേരിസ് ചർച്ചിന് മുൻപിൽ കലുങ്ക് നിർമ്മിച്ചു റോഡ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കേരള കോൺഗ്രസ് Read More…
നീലൂർ സ്കൂൾ വാർഷികം
നീലൂർ : സെൻറ് ജോസഫ്സ് യു.പി. സ്കൂളിൻ്റെ 90- മത് വാർഷികം നാളെ (മാർച്ച് 1) ആഘോഷിക്കും. രാവിലെ 10.30 ന് ചേരുന്ന യോഗത്തിൽ മാനേജർ ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ സെൻ സി. പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും . ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് റോയ് ജെ. കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും . ബ്ലോക്ക് മെമ്പർ ബേബി കട്ടയ്ക്കൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. പ്രഥമാധ്യാപിക ലിനിറ്റ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. Read More…
അർഷോയുടെ പ്രസ്താവനയ്ക്ക് എതിരെ ആകാശ സ്റ്റീഫൻ
അക്രമത്തെ ന്യായീകരിക്കുന്ന പ്രസ്താവന വിദ്യാർത്ഥി രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള പ്രസ്താവനയാണ് അർഷോയുടേത്. വിദ്യാർത്ഥി രാഷ്ട്രീയം, കൊലയാളി രാഷ്ട്രീയമായി മാറ്റുകയാണ്. എസ്എഫ്ഐ ചെയ്യുന്നത് അർഷോയുട പ്രസ്താവനയിൽ നിന്നും വ്യക്തമാണ്. അക്രമ രാഷ്ട്രീയം നിർത്താൻ എസ്എഫ്ഐ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ മിക്ക ക്യാമ്പസുകളിലും എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഈ നാണംകെട്ട രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐക്ക് ഇനിയും അങ്ങോട്ട് കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ എന്ന് പറയാൻ ആ പ്രസ്ഥാനം ഉണ്ടാകുകയില്ല. നവ കേരള എന്ന പേരിൽ കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അക്രമ Read More…
അരീക്കര വാർഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
ഉഴവൂർ : ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ, പാറത്തോട് ജംഗ്ഷനിൽ വി റ്റി മാണി, മറിയാമ്മ മാണി വെട്ടത്തുകണ്ടത്തിൽ മെമ്മോറിയൽ ബസ് കാത്തിരിപ്പു കേന്ദ്രം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്ന പ്രദേശവാസികളായ ആളുകൾക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കണം എന്ന ദീർഘനാളത്തെ ആവശ്യം ആണ് യാഥാർദ്യമാകുന്നത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം Read More…
ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 Read More…
മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, സംഘടനാ പ്രതിനിധികളുടെയും യോഗം മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹച്ചു. യോഗത്തിൽ ഗവ. ചീഫ് വിപ്പ്. ഡോ. എൻ ജയരാജ്, കോട്ടയം എഡിഎം ബീന Read More…
ഹജ്ജ് 2024-പഠനക്ലാസ് ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെരാവിലെ [വ്യാഴാഴ്ച ] ഒമ്പത് മണിമുതൽ ഉച്ചക്ക് ഒരുമണിവരെ ഈരാറ്റുപേട്ട നടക്കൽ ബറക്കാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കേരള സംസ്ഥാന കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പഠനക്ലാസ് ഉദ്ഘാടനംചെയ്യും. ഹജ്ജ് കമ്മിറ്റി മെമ്പർ സഫർ കയാൽ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഹജ്ജ് കമ്മിറ്റി മെമ്പർ Read More…
വീടിന്റെ മേൽക്കൂര പൊളിച്ച് മോഷണം : ദമ്പതികൾ അറസ്റ്റിൽ
കുറവിലങ്ങാട് : വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ Read More…











