ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെരാവിലെ [വ്യാഴാഴ്ച ] ഒമ്പത് മണിമുതൽ ഉച്ചക്ക് ഒരുമണിവരെ ഈരാറ്റുപേട്ട നടക്കൽ ബറക്കാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
കേരള സംസ്ഥാന കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പഠനക്ലാസ് ഉദ്ഘാടനംചെയ്യും. ഹജ്ജ് കമ്മിറ്റി മെമ്പർ സഫർ കയാൽ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഹജ്ജ് കമ്മിറ്റി മെമ്പർ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഹജ്ജ് സന്ദേശം നൽകും.ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി നഗരസഭ വൈസ് ചെയർമാൻ ശ് മുഹമ്മദ് ഇല്യാസ് എന്നിവർസംസാരിക്കും.
സംസ്ഥാന ഹജ്ജ് കമ്മറ്റി ട്രയിനർ എൻ പി ഷാജഹാൻ പഠന ക്ലാസിന് നേതൃത്വം നൽകും. ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ രണ്ടായിരംവരെ ഉള്ളവരും നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മറ്റി ട്രെയിനിങ് ഓർഗനൈസർമാരുമായി ബന്ധപ്പെടണം.