ബിജെപി സർക്കാർ ഭേദഗതി ചെയ്തു നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വനിയമം ഭരണഘടനാ ലംഘനമാണെന്നും ഭരണഘടന നൽകുന്ന പൗരസ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന ഒന്നാണെന്നും അതുകൊണ്ട് അത് നടപ്പാക്കാൻ സാധിക്കയില്ലെന്നും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടേയും, മതത്തിൻ്റേയും അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വം നിശ്ചയിക്കാൻ സാധിക്കുകയില്ല.അത് നിലവിലുള്ള ഭരണഘടന മാറ്റം വരുത്താതെ സാധ്യമല്ല. ഈ നിയമഭേദഗതി സംസ്ഥാന Read More…
Author: Web Editor
രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഓട്ടോ ചാര്‍ജ് 7.66 കോടി രൂപ; ഊബറിന്റെ ചാര്‍ജില്‍ ഞെട്ടി യാത്രക്കാരന്‍
സാധാരണ 62 രൂപയ്ക്കു നടത്തുന്ന യാത്രയ്ക്ക് ഊബര്‍ നല്‍കിയത് 7.66 കോടി രൂപയുടെ ബില്ല്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് യാത്രക്കാരനെ കടക്കെണിയിലാക്കിയ സംഭവം. സ്ഥിരമായി 62 രൂപയ്ക്ക് യാത്ര ചെയ്യുന്ന വഴിയില്‍ വെള്ളിയാഴ്ച യാത്ര ചെയ്തപ്പോഴാണ് ഇത്രയും വലിയ തുകയുടെ ബില്ല് വന്നത്. ദീപക് തെങ്കൂരിയ എന്ന യുവാവിനാണ് ബില്ല് ലഭിച്ചത്. ദീപകിന്റെ സുഹൃത്ത് തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് സംഭവം അറിയിച്ചത്. ദീപകിന്റെ സുഹൃത്ത് പങ്കുവച്ച വിഡിയോയില്‍ ഏഴരക്കോടി രൂപയുടെ ഊബര്‍ ചാര്‍ജിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൃത്യമായി 7,66,83,762 Read More…
നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി 87 നിര്യാതനായി
ഈരാറ്റുപേട്ട: നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി (87) നിര്യാതനായി. കബറടക്കം പുത്തന്‍പള്ളി ഖബര്‍ സ്ഥാനില്‍ നടത്തി. ഭാര്യ ഹലീമ വലിയവീട്ടില്‍ കുടുബാംഗം. മക്കള്‍ നൗഷാദ്, നിസാര്‍, ഹാഷിം, ഹാരിസ്, റഷീദ, സലീന. മരുമക്കള്‍: അബ്ദുല്‍ സലാം, യൂസുഫ് (പരേതന്‍), ബുഷ്റ, രിസാന, ഷീന, ഉമൈദാ.
വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്
പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം. പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് Read More…
ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി എല്‍ഡിഎഫിന്റെ പരാതിയില്‍മേല്‍
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് ഉത്തരവ്. എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇവ കണ്ടെത്തി നീക്കം ചെയ്യുന്ന സാഹചര്യത്തില്‍ അതിനുവരുന്ന ചെലവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. എല്‍ഡിഎഫ് ആറന്മുള നിയോജക Read More…
തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് എന്‍ഡിഎ-യുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പം എത്തിയാകും തുഷാര്‍ പത്രിക സമര്‍പ്പിക്കുക. ഏപ്രില്‍ നാലു വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി ഇതിനകം തന്നെ ആരംഭിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ വിവിധ മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എന്‍ഡിഎയുടെ സംസ്ഥാന ദേശീയ നേതാക്കള്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി ലിജിന്‍ ലാല്‍ അറിയിച്ചു. Read More…
പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: യോഗം ചേര്‍ന്നു
കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവുമായി ബന്ധപ്പെട്ടു ചെലവുനിരീക്ഷകന്‍ കമേലഷ്‌കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കോട്ടയം ജില്ലയിലുള്‍പ്പെട്ട പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സി.വി.വിജില്‍, ആന്റീ ഡീഫേസ്മെന്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ നോഡല്‍ ഓഫീസര്‍മാര്‍, ടീം ക്യാപ്റ്റന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം
റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി. ഗുരുതര പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചു. ശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ചെങ്കുത്തായ Read More…
തപാല്‍ വോട്ട്; കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടേയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും നോഡല്‍ ഓഫീസര്‍മാരുടേയും യോഗം ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 85 വയസു പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വച്ച് വോട്ട് ചെയ്യുന്നതിനും തപാല്‍ വോട്ടിനുമുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി Read More…
അസന്നിഹിത വോട്ടര്‍മാരുടെ 12 ഡി അപേക്ഷ ഏപ്രില്‍ ഒന്നിനകം നല്‍കണം
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പൂരിപ്പിച്ച 12 ഡി അപേക്ഷകള്‍ ഏപ്രില്‍ ഒന്നിനകം തിരികെ നല്‍കണമെന്ന് നിര്‍ദേശം. അസന്നിഹിത (അബ്‌സെന്റീ) വോട്ടര്‍മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ചിരുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ ബി.എല്‍.ഒമാര്‍ തന്നെ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ)ക്ക് ഏപ്രില്‍ ഒന്നിനകം നല്‍കേണ്ടതാണ്. Read More…











