കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് മുൻവശത്ത് ഭൂഗർഭ പാതയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ രണ്ടുമുതൽ ആർപ്പൂക്കര അമ്മഞ്ചേരി റോഡിൽ മെഡിക്കൽ കോളേജിന് മുൻഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട പൊതു യാത്രാവാഹനങ്ങൾ ആംബുലൻസ് എന്നിവ ആർപ്പൂക്കര ബസ് സ്റ്റാൻഡിന്റെ ഉള്ളിൽ കൂടിയും മറ്റു ചെറുവാഹനങ്ങൾ കുടമാളൂർ മാന്നാനം റോഡ് വഴിയും പോകേണ്ടതാണ്.
Author: Web Editor
ഈസ്റ്റര്‍ ദിനത്തില്‍ ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പന: മലയാളി കുടിച്ചു തീര്‍ത്തത് 87 കോടിയുടെ മദ്യം; ഏറ്റവും മുന്നില്‍ ചാലക്കുടി
തിരുവനന്തപുരം: ഈസ്റ്ററിന് തലേന്ന് റെക്കോര്‍ഡ് വില്‍പന രേഖപ്പെടുത്തി കേരള ബെവ്‌കോ. ഈസ്റ്ററിന് തലേ ദിവസം മാത്രം 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. 65.95 ലക്ഷം രൂപയുടെ മദ്യവില്‍പന നടത്തിയ ചാലക്കുടി ബെവ്‌കോയാണ് വില്‍പനയില്‍ മുന്നില്‍. നെടുമ്പാശേരി ബെവ്‌കോയില്‍ 59.12 ലക്ഷവും ഇരിങ്ങാലക്കുട ബെവ്‌കോയില്‍ 58.28 ലക്ഷവുമാണ് വില്‍പന. തിരുവമ്പാടിയില്‍ 57.30 ലക്ഷവും, കോതമംഗലം ബെവ്‌കോയില്‍ 56.68 ലക്ഷവും വില്‍പന നടന്നുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിവാക്കുന്നു. 2023ലെ ഈസ്റ്റര്‍ ദിനത്തിലെ Read More…
കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം; ഒരു കട പൂര്‍ണമായും കത്തിനശിച്ചു, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. ചെരുപ്പ് കടയാണ് കത്തിനശിച്ചത്. കോട്ടയത്ത് നിന്നും അഗ്നിശമന സേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുരടുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ നല്‍കുന്ന കടകളിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. അപകട കാരണം വ്യക്തമായിട്ടില്ല. ഗാന്ധിനഗര്‍ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
കോട്ടയത്തെ ഏറ്റവും വലിയ വികസിത ജില്ലയായി മാറ്റുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കോട്ടയം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലായില്‍ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം Read More…
വൈക്കത്തിൻ്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി യു ഡി എഫ് സ്ഥാനാർഥി; പര്യടനം കൂടുതൽ ആവേശത്തിലേക്ക്
കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഉദയനാപുരം ഖാദി യൂണിറ്റിൽ എത്തിയ സ്ഥാനാർഥി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി.തുടർന്ന് മോനാട്ടുമനയിലെത്തിയ സ്ഥാനാർഥിയെ ശബരിമല മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു. അസീസി അസംപ്ഷൻ കോൺവെൻറ്, വല്ലകം സെൻറ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങൾ സന്ദർശിച്ചു. ഉദയനാപുരം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വൈക്കം ദേവരാജൻ , മുതിർന്ന കേരള Read More…
57കാരന്റെ മൂക്കില്‍ നിന്നു ജീവിയെ പുറത്തെടുത്തു
പാലാ: 57കാരന്റെ മൂക്കില്‍ നിന്നു അട്ടപോലെ (ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ. Read More…
എം.കെ. അഷറഫ് അന്തരിച്ചു
ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്‌റഫ് (71) അന്തരിച്ചു. കബറക്കം നടത്തി. ഭാര്യ ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം. പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്. മക്കൾ. യാസിർ, റിയാസ്, റമീസ്മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .
ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി എൽ ഡി എഫ് പൊതുയോഗം
പൂഞ്ഞാർ : പത്തനംതിട്ട മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി പൊതുയോഗം സംഘടിപ്പിച്ചു. പൂഞ്ഞാർ പനച്ചിക്കപ്പാറ ശ്രീലക്ഷ്മി ഓഡിട്ടോറിയത്തിൽ നടന്ന യോഗം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും, തൊഴിലാളികളുമുൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. സിപിഐഎം മുതിർന്ന നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കെ Read More…
കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി
കുവൈറ്റ്: കുവൈറ്റിലെ സീറോ മലബാര്‍ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേര്‍ച്ചയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പാലാ രൂപത വൈദികനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ നോയമ്പുകാല സന്ദേശം നല്‍കി. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും കഞ്ഞി നേര്‍ച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടില്‍, മാത്യു ജോസ്, പോള്‍ ചാക്കോ പായിക്കാട്ട്, സുനില്‍ പി സി, ബിനോയ് വര്‍ഗീസ്, അനൂപ്, ജേക്കബ് Read More…
കുമളി സ്പ്രിങ് വാലി കുരിശുമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തീര്‍ഥാടകന് പരിക്ക്
കുമളി: സ്പ്രിങ് വാലി കുരിശുമലയില്‍ മല കയറാനെത്തിയ യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്ക്. മുല്ലമല സ്വദേശി എം ആര്‍ രാജുവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രാജീവിനെ 66 സെന്റിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമളിയിലെ കുരിശുമല കയറ്റം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് രാജുവിനെ കാട്ടുപോത്ത് ആക്രമിച്ചത്. കഴിഞ്ഞ ദിവസം പീരുമേട് വില്ലേജ് ഓഫീസിന് സമീപം കാട്ടുപോത്ത് കൂട്ടമായി കാണപ്പെടുകയും വലിയ ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.











