ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ ഏറ്റവും പഴക്കം ചെന്നതും നൂറുകണക്കിന് ജനങ്ങൾ താമസിക്കുന്ന പ്രദേശമായ കാരയ്ക്കാട് പ്രദേശത്ത് കാരക്കാട് ഒന്നാം മൈൽ കരീം സാഹിബ് റോഡ് പൊട്ടി പൊളിഞ്ഞ് കാൽ നടയാത്ര പോലും ദുസ്സഹമായ അവസ്ഥയിലാണ്. റോഡ് അടിയന്തിരമായി റീ ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാകണമെന്നവശ്യപ്പെട്ട്ക്കൊണ്ട് എസ് ഡി പി ഐ പ്രവർത്തകർ ഒന്നാം മൈൽ ഭഗത്ത് റോഡ് ഉപരോധിച്ചു.
നഗരസഭാ ഭരണസമിതി ഈ പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് എസ്.ഡി.പി.ഐ. നേതൃതം നൽകും എന്ന് ഉപരോധം ഉത്ഘാടനം ചെയ്ത് കൊണ്ട് മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ ലത്തീഫ് കാരയ്ക്കാട് പറഞ്ഞു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് ഇ.പി. അൻസാരി, സെക്രട്ടറി എസ്.എം. ഷാഹിദ്, കെ.യു. സുൽത്താൻ, റാഷിദ് എ.കെ., വി.എസ് മുജീബ്, സാദിഖ് ഷുക്കൂർ, ജെലീൽ കെ.കെ. പി. , സഫീർമാടംതോട്ടിൽ എന്നിവർ സംസാരിച്ചു.





