Erattupetta

വഖഫ് ഭേദഗതി തിരുത്തണം: പി ഡി പി

ഈരാറ്റുപേട്ട: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധവും രാജ്യം ഈ കാലമത്രയും സ്വീകരിച്ചു പോവുന്ന രാജ്യതാല്പര്യങ്ങൾക്ക് ഏതിരുമാണ്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ബില്ല് തിരുത്തനണമെന്ന് ആവശ്യപ്പെട്ട് പി ഡി പി സംസ്ഥാന വ്യപകമായി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. കോട്ടയം ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും സമരം നടന്നു. പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ സമരം ജില്ലാ പ്രസിഡൻ് നിഷാദ് നടയ്ക്കൽ ഉത്ഘാടനം ചെയ്തു. ജില്ലാ – മണ്ഡലം നേതാക്കളായ OA Read More…

Poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പുതുമയാർന്ന സ്ക്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ ഇത്തവണ സ്കൂൾ ലീഡർമാരുടെ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്ത പരമായി നടന്നു. ജനകീയ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നതെന്ന ബോധ്യം കുട്ടികളിൽ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കുട്ടികൾ അത്യുൽസാഹത്തോടെ പങ്കെടുക്കുകയുണ്ടായി. നാമനിർദ്ദേപത്രികാ സമർപ്പണം , പരിശോധന , പിൻവലിക്കൽ പ്രചരണം , വോട്ടെടുപ്പ് , വോട്ടെണ്ണൽ , റിസൾട്ട് പ്രഖ്യാപനം സത്യപ്രതിജ്ഞ തുടങ്ങി തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്കൂൾ ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പങ്കെടുത്തു. Read More…

General

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയിൽ ഹർജി

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് ഹർ‌ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കൂടുതൽ മഴ ലഭിച്ച സാഹചര്യത്തിൽ തമിഴ്‌നാടിന്റെ ചീഫ് എൻജീനിയറിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. അത് കൂടെ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. വസ്തുതപരമായ കാര്യങ്ങൾ പരിശോധിക്കാതെയാണ് ഉത്തരവുകൾ ഉണ്ടായിരിക്കുന്നതെന്ന് ഹർജിക്കാരൻ പറയുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ Read More…

Erattupetta

നാഗസാക്കി ദിനം ; യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.പി. ലീന ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകൻ മുക്താർ നജീബ് വിദ്യാർത്ഥിനികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ഷൈലജ ഒ.എൻ, മാഹിൻ സി.എച്ച്, ഐഷാ മുഹമ്മദ്, ഫാത്തിമ മുജീബ്, ജ്യോതി പി നായർ, എന്നിവർ നേതൃത്വം നൽകി.

Obituary

കതിരോലിൽ കെ വി ഭാസ്കരൻ നിര്യാതനായി

മുണ്ടക്കയം: കരിനിലം 96 കവലയിൽ കതിരോലിൽ കെ.വി.ഭാസ്കരൻ (80) അന്തരിച്ചു. മക്കൾ: മോഹനൻ കെ ബി ,മിനിവിജയൻ, സുനി സന്തോഷ്, മരുമക്കൾ: സുമാ മോഹനൻ,വിജയൻ(കട്ടപ്പന), റ്റി ജി സന്തോഷ്(പ്ലാക്കപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ).സംസ്കാരം ഇന്ന് ശനി ഉച്ചയ്ക്കുശേഷം മൂന്നുമണി വീട്ടുവളപ്പിൽ.

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

ബൈക്കും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ നീലംപേരൂർ സ്വദേശി അഖിലേഷിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ കുമ്മണൂരിന് സമീപമായിരുന്നു അപകടം.

pravithanam

ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ നടത്തി

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി, കിറ്റ് ഇന്ത്യ ദിനങ്ങൾ സമുചിതമായി ആചരിച്ചു.കത്തിച്ച തിരികളും, പ്ലകാർഡുകളും, സഡക്കോ പക്ഷികളുമായി കുട്ടികൾ നടത്തിയ സമാധാന റാലി ശ്രദ്ധേയമായി. ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ പശ്ചാത്തലം കുട്ടികൾ അവതരിപ്പിച്ചു.ഇനിയൊരു ആണവയുദ്ധം ലോകത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്ന ആഹ്വാനവുമായി സമാധാന പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ അജി വി. ജെ. സമാധാന Read More…

Erattupetta

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി സമ്മേളനം 12 ന്

ഈരാറ്റുപേട്ട : 1964-ൽ 24 പെൺകുട്ടികളുമായി വിദ്യാഭ്യാസമേഖലയിൽ പ്രവർത്തനമാരംഭിച്ച മുസ്ലിം ഗേൾസ് എന്ന നാടിൻ്റെ ഏക പെൺപള്ളിക്കൂടം ഇന്ന് 2000 വിദ്യാർത്ഥികളുമായി അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 60 വർഷങ്ങൾ പിന്നിടുന്നു. 80 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 2002 മുതൽ മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂ‌ൾ പ്രവർത്തിക്കുന്നത്. പാഠ്യരംഗത്തും പാഠ്യാനുബന്ധരംഗങ്ങളിലും നിരന്തരമായി നടക്കുന്ന മികവുറ്റ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. പഠനനിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയമാണ് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും Read More…

Aruvithura

അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രം: ഡോ.വിനു ജെ ജോർജ്

അരുവിത്തുറ: പ്രകൃതിയിൽ മനുഷ്യൻ്റെ അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രമെ സാധ്യമാകുവെന്ന് പ്രമുഖ പരിസ്ഥതി സംരക്ഷകപ്രവർത്തകനും മാന്നാനം കെ.ഇ കോളേജിലെ അദ്ധ്യാപകനുമായ ഡോ വിനു ജെ ജോർജ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാവേണ്ട ചിന്തയല്ല പ്രകൃതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പൊളിറ്റിക്സ്സ് വിഭാഗം കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രകൃതി – മനുഷ്യ സമന്വയം. ദുരന്തങ്ങളും സംരക്ഷണവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം Read More…

Pala

പാലാ സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം

പാലാ: സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. ജോസ് കാക്കല്ലിന് ദീപികപ്പത്രം നൽകി മീനച്ചിൽ ഓവർസീസ് ലയൺസ് ക്ലബ് പ്രസിഡൻ്റും സോണൽ ചെയർമാനുമായ MJF ലയൺ റ്റിജു ചെറിയാൻ നിർവ്വഹിച്ചു. റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്, സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു,ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യു,DFC പാലാ രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഹെഡ്മാസ്റ്റർ ഫാ. റെജി Read More…