അരുവിത്തുറ: വിദ്യാർഥികളുടെ നൈസർഗിക വാസനകൾക്ക് വേദിയൊരുക്കി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റിന്റെ സംരംഭമായ ആർട്ട് ഹൗസ് ചലച്ചിത്ര താരം പ്രശാന്ത് മുരളി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ആർട്ട് ഹൗസ് കോഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജി ജോർജ് എന്നിവർ സംസാരിച്ചു.