അരുവിത്തുറ: സെന്റ് ജോർജ് കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 27 ന് മുന്‍പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
Author: Web Editor
പുസ്തക കവർ പ്രകാശനം ചെയ്തു
കോട്ടയം: വായനദിനത്തോട് അനുബന്ധിച്ച് ഫാ. എമിൽ പുള്ളിക്കാട്ടിലും ഫാ. ജെഫ് ഷോൺ ജോസും ചേർന്ന് രചിച്ച ‘ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ’ എന്ന നോവലിൻറെ കവർ പ്രകാശനം ചെയ്തു. ദർശന സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ജോഷി മാത്യു പ്രകാശന കർമ്മം നിർവഹിച്ചു. തേക്കിൻകാട് ജോസഫ് ഏറ്റുവാങ്ങി. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ലിവിങ് ലീഫ് പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ജൂലൈ രണ്ടാം വാരത്തോടെ പുസ്തകം വിപണിയിൽ ലഭ്യമാകുമെന്ന് ലിവിംഗ് ലീഫ് ഡയറക്ടർ Read More…
പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ച് 3 പേർക്ക് പരുക്ക്
പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ സതീശ് ( 5 2) അജിത്ത് ( 34), ജനീഷ് (41) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ പഴയിടം ഭാഗത്തു വച്ചായിരുന്നു അപകടം . റാന്നിയിൽ നിന്നും പൊൻകുന്നത്തിന് വന്ന സംഘത്തിലെ അംഗങ്ങൾക്കാണ് പരുക്കേറ്റത്.
പാതാമ്പുഴ ചെമ്പൻകുളം സി.കെ രാജപ്പൻ നിര്യാതനായി
പൂഞ്ഞാർ: പാതാമ്പുഴ ചെമ്പൻകുളം സി.കെ രാജപ്പൻ (75) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി യോഗം 5951-ാം നമ്പർ പാതാമ്പുഴ ശാഖാ സ്ഥാപക പ്രസിഡൻ്റ്, പൂഞ്ഞാർ 108-ാം നമ്പർ ശാഖാ മുൻ വൈസ് പ്രസിഡൻ്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ തങ്കമ്മ മേലുകാവ് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിഷ, നിബു (എച്ച്.ആർ മാനേജർ പോപ്പുലർ മാരുതി കോട്ടയം), നിൽഡാ മരുമക്കൾ: ജോഷി കുടിലുംമറ്റത്തിൽ പയപ്പാർ, പ്രീനു കുന്നേൽപറമ്പിൽ ആർപ്പൂക്കര, അരുൺ നികർത്തിയിൽ ചേർത്തല.
യുവജന വർഷത്തിൽ പ്രത്യാശയുടെ പ്രവാചകരായി വിശ്വാസത്തിന്റെ കെടാവിളക്ക് തെളിയിക്കാൻ യുവജനങ്ങൾ തയാറാകണം : മാർ മാത്യു മൂലക്കാട്ട്
കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൈപ്പുഴ,ഇടക്കാട്ട്, മലങ്കര ഫൊറോനകളുടെ സഹകരണത്തോടെ ജൂൺ മാസം പതിനേഴാം തീയതി തിങ്കളാഴ്ച ഏറ്റുമാനൂർ സെന്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ച് രണ്ടാമത് Esperanza – (സംയുക്ത ഫൊറോന ക്യാമ്പുകൾ ) നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ,ഒപ്പം ഫൊറോന,യൂണിറ്റ് ഡയറക്ടർമാരായ ജസ്റ്റിൻ മൈക്കിൾ ,ഫെബി തോമസ് ചാലായിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി ഏവരെയും ക്യാമ്പിലേക്ക് Read More…
സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കും: ജോർജ് പുളിങ്കാട്
വാകക്കാട് : സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിന് നിർണായക പങ്കുവഹിക്കുന്നുവെന്ന് നോവലിസ്റ്റും അധ്യാപകനുമായ ജോർജ് പുളിങ്കാട്. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ വായന വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് നല്ല ഒരു വായനാ സംസ്കാരം ഉണ്ടാകണമെന്നും തങ്ങളുടെതായ ആശയങ്ങൾ കഥയോ കവിതയോ തുടങ്ങിയ രചനകളായി പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വായനാവാരത്തിലെ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളാണ് സ്കൂളിൽ Read More…
പാലാ സെന്റ് തോമസ് റ്റി.റ്റി.ഐയില്‍ വായനാവാരത്തിന് പ്രൗഢ ഗംഭീര തുടക്കം
പാലാ: കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പി.എൻ പണിക്കറുടെ സ്മരണാർത്ഥം വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനാവാരത്തിന് തുടക്കം കുറിച്ചു. വായനാവാരം പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ.ഫാ.ക്രിസ്റ്റി പന്തലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി.ജെ സന്നിഹിതനായിരുന്നു. വായനാദിനാഘോഷം കോഡിനേറ്റർമാരായ സി.ദീപ്തി, സി.ജോയല്‍, ആൻസമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് വായനാ മരം, പുസ്തക പരിചയം, കഥാ-കവിത ശില്പശാലകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ നടത്തപ്പെടുന്നു.
എടിഎം ലൈബ്രറിയുടെ അഭിമുഖത്തിൽ ജൂൺ 19 വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി
പൂഞ്ഞാർ :എടിഎം ലൈബ്രറിയുടെ അഭിമുഖത്തിൽ ജൂൺ 19 വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി. ഗ്രന്ഥശാല പ്രസിഡൻ്റ് ബി ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മംഗളം മുൻചീഫ് എഡിറ്റർ കെ ആർ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി Vk ഗംഗാധരൻസ്വാഗത ആശംസിച്ചു യോഗത്തിൽ ആശംസ അർപ്പിച്ചുകൊണ്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള എം കെ ഷാജി, പി കെ ഷിബു കുമാർ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ്കെ കെ സുരേഷ് കുമാർ കേരള Read More…
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു
ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു. സാഹിത്യകാരൻ രവി പുലിയന്നൂർ ഉദ്ഘാടനം ചെയ്തു. പി. ടി. എ.പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.എസ്. എം. ഡി. സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എസ്.ജവാദ് വായന ക്കുറിപ്പ് പ്രകാശനം ചെയ്തു. കെ. ജെ.പ്രസാദ്,സോണി ജോണി,സിന്ധു,ബിൻസി മോൾ ജോസഫ്,അർച്ചന,ശ്രീലക്ഷ്മി സജി, ആലിയ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
പന്തത്തല ഈഴക്കോട്ടുകോണം സോമിനി വേണു നിര്യാതയായി
മുത്തോലി: പന്തത്തല ഈഴക്കോട്ടുകോണം പരേതനായ എസ് വേണുവിൻ്റെ ഭാര്യ സോമിനി വേണു (70) നിര്യാതയായി. സംസ്കാരം നാളെ (20/06/2024) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. പരേത കോട്ടയം ചെങ്ങളം കലയത്തുംമൂട്ടിൽ കുടുംബാംഗം. മകൻ: സുധീഷ്കുമാർ.മരുമകൾ: കോട്ടയം താഴത്തങ്ങാടി കളത്തിപറമ്പിൽ അനു കെ വിജയൻ.











