കോട്ടയം: വായനദിനത്തോട് അനുബന്ധിച്ച് ഫാ. എമിൽ പുള്ളിക്കാട്ടിലും ഫാ. ജെഫ് ഷോൺ ജോസും ചേർന്ന് രചിച്ച ‘ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ’ എന്ന നോവലിൻറെ കവർ പ്രകാശനം ചെയ്തു. ദർശന സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ജോഷി മാത്യു പ്രകാശന കർമ്മം നിർവഹിച്ചു.
തേക്കിൻകാട് ജോസഫ് ഏറ്റുവാങ്ങി. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ലിവിങ് ലീഫ് പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ജൂലൈ രണ്ടാം വാരത്തോടെ പുസ്തകം വിപണിയിൽ ലഭ്യമാകുമെന്ന് ലിവിംഗ് ലീഫ് ഡയറക്ടർ എബ്രഹാം കുര്യൻ അറിയിച്ചു.