ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു. സാഹിത്യകാരൻ രവി പുലിയന്നൂർ ഉദ്ഘാടനം ചെയ്തു. പി. ടി. എ.പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.എസ്. എം. ഡി. സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പാൾ എസ്.ജവാദ് വായന ക്കുറിപ്പ് പ്രകാശനം ചെയ്തു. കെ. ജെ.പ്രസാദ്,സോണി ജോണി,സിന്ധു,ബിൻസി മോൾ ജോസഫ്,അർച്ചന,ശ്രീലക്ഷ്മി സജി, ആലിയ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.