Erattupetta

പുതുവല്‍സരാഘോഷത്തിനിടെ അപകടമരണം: ടീ നന്മക്കൂട്ടം മൃതദേഹം മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ

ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി. Read More…

Pala

കുടുംബസംഗമവും വാർഷിക പൊതുയോഗവും

പാലാ: സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, പാല വാർഷികാഘോഷവും തെരെഞ്ഞെടുപ്പും, റസിഡൻസ് അപ്പക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോബ് അഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ മാത്യു പി എം ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടന്നു. പുതിയ ഭാരവാഹികളായി ടെൽമ ആൻ്റോ പുഴക്കര(പ്രസിഡൻ്റ്),ഫിലിപ്പ് എബ്രാഹം പുതുമന(വൈസ് പ്രസി ഡൻ്റ്), അഡ്വ മിനിമോൾ ജോർജ് വലിയവീട്ടിൽ(സെക്രട്ടറി), സോണിയ ജയേഷ് പുതവാകം(ജോ. സെക്രട്ടറി), മാത്യു പി. എം പീടിയേക്കൽ (ട്രഷറർ)മനോജ് സിറിയക് കാടൻകാവിൽ, അലക്സ് Read More…

Crime

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു; കുത്തിയത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. രാത്രി 8:45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Erattupetta

നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം

ഈരാറ്റുപേട്ടയിൽ 27/12/2024 മുതൽ 05/01/2025 വരെ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള ഈ കേന്ദ്രത്തിൽ നിന്ന് നിയമ ബോധവൽക്കരണവും സൗജന്യ നിയമ സഹായവും സിവിൽ ,ക്രിമിനൽ തുടങ്ങി എല്ലാ രംഗത്തെയും തർക്കങ്ങളും പരാതികളുമുൾപ്പെടെ എല്ലാ നിയമ സഹായവും ഇവിടെ നിന്ന് ലഭ്യമാകുന്നതാണ്. നിയമ സഹായ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ആർ .ക്രിഷ്ണ Read More…

General

കലൂർ സ്റ്റേഡിയത്തിലെ അപകടം; നൃത്തപരിപാടിയുടെ മുഖ്യ സംഘാടകർ ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ അപകടത്തിൽ നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചില്ലെന്നും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ മൃദംഗ വിഷൻ, സ്റ്റേജ് നിർമാതകൾക്ക് എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഉറപ്പുള്ള ബാരിക്കേറ്റുകൾ Read More…

Obituary

വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് നിര്യാതയായി

പൂഞ്ഞാർ : വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് (90 )നിര്യാതയായി. പരേത തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.

General

ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽവസ്ത്രം പാടില്ലെന്നത് അനാചാരം; മാറ്റം അനിവാര്യം- സച്ചിദാനന്ദ സ്വാമി

ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളിൽപോലും ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി തീർഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയിൽ നിന്നുണ്ടായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുരുദേവൻ ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് ജാതി മത വ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ചതായി സ്വാമിസച്ചിദാനന്ദ പറഞ്ഞു. ഇപ്പോൾ പല ക്ഷേത്രങ്ങളിലും മറ്റു മതക്കാർക്ക് പ്രവേശനമില്ല. പല ശ്രീനാരായണീയ ക്ഷേത്രങ്ങളും Read More…

General

നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും’: വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രം

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. എന്നാൽ Read More…

General

കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി

കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി. 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോൾ സാബുവിനെ ഉദ്യോ​ഗസ്ഥർ അപമാനിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഈ തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന് ജീവൻ നഷ്‍ടപ്പെടുകയില്ലായിരുന്നു. ഡിസംബർ 20 നാണ് സാബു തോമസ് ജീവനൊടുക്കിയ്. നിക്ഷേപതുകയിൽ നിന്ന് 2 ലക്ഷം രൂപ സാബു ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ബാങ്ക് അധികൃതർ പണം കൈമാറിയിരിക്കുന്നത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് Read More…

General

ചരിത്രം രചിക്കാൻ ഇന്ത്യ; ബഹിരാകാശത്തെ ഡോക്കിങ് പരീക്ഷണത്തിനായുള്ള സ്പെയ്ഡെക്സ് വിക്ഷേപണം വിജയം

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒയുടെ സുപ്രധാന ദൗത്യമായ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാത്രി 10 മണിക്കാണ് സ്പെയ്ഡെക്സ് (SpaDeX – Space Docking Experiment) ദൗത്യവുമായി പി.എസ്.എല്‍.വി. 60 റോക്കറ്റ് വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ Read More…