എസ്.എം.വൈ.എം- കെ.സി.വൈ.എം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 20 ന് മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വാര്‍ഷികം, തോമാശ്ലീഹായുടെ ഭാരത പ്രവേശത്തിന്റെ ഓര്‍മ്മ, ലഹരിക്കെതിരെ, നാടിന്റെ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയതയ്ക്കു എതിരായി മതേതരത്വം സംരക്ഷിക്കുക എന്ന സന്ദേശവും നല്‍കിക്കൊണ്ട് ഒരുമയുടെ ശബ്ദമാകുവാനുമായി ”യുവജന മുന്നേറ്ററാലി’ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി അങ്കണത്തില്‍ നിന്നും ആരംഭിക്കുന്നു.
20 തീയതി അരുവിത്തുറ സെന്റ്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്നും 2 മണിക്ക് ഫൊറോന വികാരി വെരി റവ. ഫാ. അഗസ്റ്റില്‍ പാലക്കാപ്പറമ്പില്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്ന റാലി ഇരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി വടക്കേക്കര കുരിശു പള്ളിയില്‍ എത്തി തിരികെ പളളിയില്‍ എത്തും.
തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍ എസ്.എം.വൈ.എം. രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകരയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.

വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്തനം,എ. കെ. സി. സി. രൂപത ഡയറക്റ്റര്‍ വെരി. റവ.ഫാ ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍, എസ്. എം. വൈ. എം. രൂപത ഡയറക്റ്റര്‍ റവ. ഫാ. മാണി കൊഴുപ്പുന്‍കുററി, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഷിജോ എടയാടി, എസ്.എം വൈ.എം ഫൊറോന ഡയറക്ടര്‍ റവ.ഫാ.ആന്‍ഠ്‌റണി തോണക്കര, രൂപതയിലെ വിവിധ അല്മായ സംഘടനാ നേതാക്കളുടെ മഹനീയ സാന്നിധ്യം റാലിയിലും പൊതുസമ്മേളനത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും യുവജനങ്ങള്‍ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നതായിരിക്കും. പ്രോഗ്രാമിന്‍ഠ്‌റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംഘടക സമിതി അറിയിച്ചു.