പാലാ: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ നിയമിതനായി.
മുത്തോലപുരം ഇടവകാംഗമായ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ എസ്എംവൈഎം രൂപതാ അസിസ്റ്റന്റ് ഡയറക്ടറായും രൂപത കേന്ദ്രത്തില്‍ വൈസ് ചാന്‍സലറായും ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജായും രൂപത ടെക്നിക്കല്‍ എഡ്യുക്കേഷന്ട്രസ്റ്റ് മാനേജര്‍, ചൂണ്ടച്ചേരി സെന്റ് അല്‍ഫോന്‍സാ ഹോസ്റ്റല്‍ വാര്ഡന്, വിവിധ പള്ളികളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. റോമില്‍നിന്നു തിയോളജിയിലും ബംഗളൂരുവിൽനിന്നു കാനന്‍ ലോയിലും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഡയറക്ടറും ഫാര്‍മേഴ്സ് മൂവ്മെന്റ് കോ-ഓര്‍ഡിനേറ്ററുമായ ഫാ. തോമസ് കിഴക്കേല്‍ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിലേക്കു നിയമിതനായി. ആറര വര്‍ഷക്കാലമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഡയറക്ടറായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തതിനുശേഷമാണ് ഫാ. തോമസ് കിഴക്കേല്‍ പടിയിറങ്ങുന്നത്.





