Kanjirappally

സർജിക്വീൻസ് : മേരീക്വീൻസിൽ നഴ്സുമാർക്കായുള്ള മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടി സംഘടിപ്പിച്ചു

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മധ്യകേരളത്തിലെ നഴ്സുമാർക്കായി മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടിയുടെ ഭാഗമായുള്ള വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.

ശസ്ത്രക്രിയാ വിഭാഗങ്ങളിൽ അണുബാധ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, ശസ്ത്രക്രിയക്ക് മുൻപും ശേഷവുമുള്ള പരിചരണം തുടങ്ങിയ വിഷയങ്ങളിലാണ് പരീശീലനം നൽകിയത്. വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് കേരളാ നഴ്സിംഗ് കൗൺസിൽ നിബന്ധനപ്രകാരമുള്ള ക്രെഡിറ്റ് സ്കോറും നൽകിയിരുന്നു .

ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ വർക്ക് ഷോപ് ഉദ്‌ഘാടനം ചെയ്തു.

ഫാ. സിറിൾ തളിയൻ സി.എം.ഐ, ഡോ. ബ്ലെസിൻ എസ് ചെറിയാൻ, ഗ്ലാഡിസ് ബെന്നി, രേണുകാ ദേവി, വിൻഡ്‌സ്, നേഴ്സസ് മാനേജർ ഷൈനി തുടങ്ങിയവർ ക്ലാസ്സുകൾക്ക് മേൽനോട്ടം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *