അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും, അരുവിത്തുറ സെന്റ് ജോർജ് ഇടവക പിതൃവേദിയും, എസ്എംവൈഎമ്മും സംയുക്തമായി കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാംപ് നടത്തി. ഇതോടൊപ്പം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318-B യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി രക്തദാന ബോധവൽക്കരണ സെമിനാറും നടന്നു.

സെപ്റ്റംബർ 27, ചൊവ്വാഴ്ച 9.30 മുതൽ ഒരു മണി വരെ അരുവിത്തുറ സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ചത്. അരുവിത്തുറ പള്ളി വികാരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ജില്ലാ കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു.
കൺസൾട്ടേഷൻ ജനറൽ മെഡിസിൻ, ഗൈനക്കോളജി ടെസ്റ്റുകൾ, പ്രമേഹ രക്തസമ്മർദ്ദ നിർണ്ണയം, ബ്രെസ്റ്റ് കാൻസർ, സെർവിക്കൽ കാൻസർ ടെസ്റ്റ്, എന്നീ വിദഗ്ദ പരിശോധനകളും മരുന്നുകളും മറ്റ് സേവനങ്ങളും സൗജന്യമായിരുന്നു. ക്യാംപിൽ പങ്കെടുത്തവർക്ക് എസ്എച്ച് മെഡിക്കൽ സെന്ററിലെ തുടർ ചികിത്സയിൽ ഡിസ്കൗണ്ടും അനുവദിച്ചു .ഷിബു തെക്കേമറ്റം സെമിനാർ നയിച്ചു.ഡോ.ജലീല എച്ച് ബി.എ.മെഡിക്കൽ ക്യാമ്പിന് ചുമതല വഹിച്ചു.

ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡോ.കുര്യച്ചൻ ജോർജ്ജ്, മുൻ പ്രസിഡൻ്റ് ഷാജിമോൻ മാത്യു, സെക്രട്ടറി ജോജോ പ്ലാത്തോട്ടത്തിൽ, പിതൃവേദി പ്രസിഡൻ്റ് ബ്ലെയ്സ് ജോർജ്ജ്, എസ് എം വൈഎം പ്രസിഡൻ്റ്മാരായ ബെനി സൺ സണ്ണി മണ്ണാറാത്ത്, അഡ്വ.സാന്ദ്ര റോയ് ,എന്നിവർ നേതൃത്വം നൽകി.