തീക്കോയി: സെന്റ് മേരീസ് എച്ച്എസ് റിട്ട. അധ്യാപകൻ തട്ടാംപറമ്പിൽ ടി.എം.മാത്യു (91) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മൂന്നിലവ് ഇളംതുരുത്തിൽ പരേതയായ ഡെയ്സി. മക്കൾ: ഷേർളി, സ്റ്റാൻലി, കിറ്റി. മരുമക്കൾ: സണ്ണി കരോട്ട് കിഴക്കേൽ (പയസ്മൗണ്ട്), ടെസി കല്ലറക്കൽ (തെന്നത്തൂർ), ജോഷി വാഴവേലിൽ (കാഞ്ഞിരപ്പള്ളി).
Author: Web Editor
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പൈകയിൽ വച്ചു കാർ മതിലിൽ ഇടിച്ചു പൈക സ്വദേശിനു സി.ജോയി (69), ലവ് ലി ജോയി ( 64) എന്നിവർക്കു പരുക്കേറ്റു. വൈകിട്ടു കുമളിയിൽ വച്ചു നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു കുമളി സ്വദേശി ലിസി തോമസിനു ( 56) പരുക്കേറ്റു. ഇന്നലെ രാത്രി കോഴയിൽ വച്ച് കെ.എസ്.ആർ.ടി.സി. ബസും ബൈക്കു കൂട്ടിയിടിച്ചു കാഞ്ഞിരമറ്റം സ്വദേശി ജോയൽ Read More…
പൂഞ്ഞാറിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ നിറസാന്നിധ്യം വി. ഐ. പുരുഷോത്തമൻ അന്തരിച്ചു
പൂഞ്ഞാർ: വാലാനിക്കൽ വി. ഐ. പുരുഷോത്തമൻ (97) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. അധ്യാപകൻ, സ്വാതന്ത്ര്യസമര സേനാനി, പ്രഭാഷകൻ, സഹകാരി എന്നീ നിലകളിൽ പൂഞ്ഞാറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. 1929 ഡിസംബർ 24ന് പ്രസിദ്ധ ഭിഷഗ്വരൻ ഇട്ടുണ്ടാൻ വൈദ്യരുടെയും കുഞ്ചിയമ്മയുടെയും മകനായി പൂഞ്ഞാറിലെ വാലാനിക്കൽ തറവാട്ടിൽ ജനിച്ചു. പൂഞ്ഞാർ എസ്.എം.വി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, ആലപ്പുഴ എസ്.ഡി. കോളേജ്, തിരുവനന്തപുരം ട്രെയിനിങ് കോളേജ് Read More…
ചാലി പറമ്പിൽ (വെള്ളൂപറമ്പിൽ) സി. എ കുട്ടി സാഹിബ് നിര്യാതനായി
ഈരാറ്റുപേട്ട: ചാലി പറമ്പിൽ (വെള്ളൂപറമ്പിൽ) സി. എ കുട്ടി സാഹിബ് നിര്യാതനായി. ഭാര്യ : പരേതയായ റംല. മക്കൾ : ഷൈല, ഷിംല, ഷെഫീഖ്, ഷാമില, ഷാജില, ഷാഹിദ്, തസ് ലിം, (കുവൈറ്റ്), ഷെഫീല. മരുമക്കൾ: സാബിർ, സിബിഅബ്ദുസലാം , ഷീജ, ബിജു ഇസ്മായിൽ, നൗഷാദ്, അഫ് സില, ഷിജ, ഷാഹുൽ പാറേക്കാട്ട്. ഖബറടക്കം ചൊവ്വാഴ്ച 12.30 പി.എം ന് പുത്തൻ പള്ളി ഖബർസ്ഥാനിൽ.
കോടതി വിധിക്ക് സാഹചര്യമൊരുക്കിയത് യു.ഡി.എഫ് സർക്കാർ; പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനാണ് നീക്കം: ബിജെപി
പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും കേസിൽ ഇപ്പോഴുണ്ടായ കോടതി നടപടികൾക്ക് സാഹചര്യമൊരുക്കിയത് സർക്കാരിന്റെ ഇടപെടലുകളാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ആരോപിച്ചു. അഴിമതിക്കെതിരായ നടപടികളിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ തന്നെ സംസ്ഥാന സർക്കാരിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ബി.എൻ.എസ്.എസ് 175(4) പ്രകാരം പൊതുപ്രവർത്തകന് ലഭിക്കുന്ന പ്രത്യേക നിയമപരിരക്ഷയുടെ പേരിൽ ഇപ്പോൾ ഉയർന്നുവന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ സെപ്റ്റംബർ Read More…
സിഎംആർഎൽ–എക്സാലോജിക് കേസ്: അന്വേഷണം തടഞ്ഞ് ഹൈക്കോടതി
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. എഫ്ഐആറില്‍ തുടര്‍നടപടി കോടതി തടഞ്ഞു. കേസില്‍ വിജിലന്‍സിനും ഇഡിക്കും നോട്ടീസ് അയച്ചു. സ്റ്റേ ചെയ്യരുത് എന്ന ഇഡി വാദം കോടതി തള്ളി. കേസില്‍ വിശദമായ വാദം കേള്‍ക്കും. അതേസമയം, അന്വേഷണം തുടരുമെന്ന് ഇഡി വ്യക്തമാക്കി. കേസില്‍ Read More…
സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി
പള്ളിക്കത്തോട്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി. സാമൂഹിക പ്രവർത്തകയും കാൻസർ ബോധവൽക്കരണ അംബാസിഡറുമായ നിഷ ജോസ് .കെ മാണി ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. എൽന അന്ന ജേക്കബ് ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ.സി. കവിത , മാതൃസമിതി പ്രസിഡൻ്റ് ഡോ. അപർണ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
ഗുരുദേവ സ്മരണയിൽ മങ്കുഴി ക്ഷേത്രത്തിൽ ദൈവദശകം ആഗോള ആലാപനം
പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവന്റെ വിശ്വസാഹോദര്യ പ്രാർഥനാഗീതമായ ദൈവദശകത്തിന്റെ ആഗോള ആലാപനത്തിന്റെ ഭാഗമായി പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന കൂട്ടപ്രാർഥന ഭക്തിനിർഭരമായി. ഗുരുദേവൻ പൂഞ്ഞാറിൽ സന്നിധാനം ചെയ്തതിന്റെ ശതാബ്ദി സ്മരണകൾക്ക് പ്രാധാന്യമേറുന്ന കാലയളവിൽ നടന്ന ആലാപനം ക്ഷേത്രത്തിന്റെ ആത്മീയ-ചരിത്ര പാരമ്പര്യത്തെ അനുസ്മരിക്കുന്ന സംഗമമായി. ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ 10 ലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം ചെയ്യുന്ന ‘ഒരു ലോകം ഒരു പ്രാർഥന’ എന്ന ആഗോള Read More…
മലഅരയ സമുദായ ആചാര്യൻ രാമൻ മേട്ടൂരിന്റെ നൂറ്റിഏഴാം ജന്മദിന ആഘോഷം
മുണ്ടക്കയം: അഖില തിരുവിതാംകൂർ മലഅരയ മഹാസഭയുടെ സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവുമായ രാമൻ മേട്ടൂരിന്റെ നൂറ്റി ഏഴാം ജന്മദിനാഘോഷം ഇ മാസം 28- ന് തൊടുപുഴയിൽ വിവിധ പരിപാടികളോടെ നടക്കും. മല അരയ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനും സംഘടനാ ശാക്തീകരണത്തിനും നേതൃത്വം നൽകിയ രാമൻ മേട്ടൂർ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസ അവസരങ്ങൾക്കും വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകനായിരുന്നു. 1950 നവംബർ ആറിന് അഖില തിരുവിതാംകൂർ മല അരയ മഹാസഭ രൂപീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു Read More…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൂടി മഴ തുടരും എന്നാണ് നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ Read More…











