Mundakayam

മുണ്ടക്കയത്ത് സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം

മുണ്ടക്കയം: നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയറ്ററിനു സമീപമാണ് സംഭവം. പുരുഷന്റേതെന്ന് തോന്നുന്ന മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. വാടകയ്ക്ക് നൽകിയിരുന്ന വീടിനു സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം വമിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

General

കുട്ടി ഡ്രൈവർമാർ ജാ​ഗ്രതൈ; പിടികൂടിയാൽ ലൈസൻസിന് 25 വയസ്സുവരെ കാക്കണം, രക്ഷിതാക്കൾക്കും കിട്ടും തടവ്

മധ്യവേനൽ അവധി ആരംഭിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷയെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019 -ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനയിൽ ഡ്രൈവിങ്ങിനാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിൻറെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല Read More…

Ramapuram

രാമപുരം മാർ ആഗസ്തിനോസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്റ്റുഡന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 2024 -2025 അധ്യയന വർഷത്തെ കോളേജ് മാഗസിൻ കോളേജ് മാനേജർ റവ ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രകാശനം ചെയ്തു. അധ്യയന വർഷം പൂർത്തിയാകുമ്പോൾ തന്നെ മാഗസിൻ പുറത്തിറക്കിയ മാഗസിൻ എഡിറ്റർ അമൃത ബാബുവിനെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, മാഗസിൻ എഡിറ്റർ അമൃത ബാബു, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ Read More…

Aruvithura

സ്നേഹ വീടുകളുമായി വീണ്ടും അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്

അരുവിത്തുറ : സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ചോലത്തടത്തും പെരിങ്ങുളത്തുമായി രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ ആറു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കുടുംബാംഗങ്ങൾക്ക് നൽകി കഴിഞ്ഞു. എൻഎസ്എസ് Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും 2025 മാർച്ച്‌ 30 ന്

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും . രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും.മാലിന്യമുക്ത ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും ഗ്രാമപഞ്ചായത്ത് ആദരവ് നൽകും. കഴിഞ്ഞ 2 വർഷത്തെ മാലിന്യമുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് Read More…

Pala

മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41യെ ആണ് കാണാതായത്. ഇന്നലെ (27/3/2025) പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.

Erattupetta

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ ഉത്തരവ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വദേശിയായ വി.എസ് ഹുസൈൻ സമർപ്പിച്ച ഹർജിയിൽ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സുരക്ഷയും വ്യക്തിഗത വിവരങ്ങൾ ഒഴികെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. മൃഗങ്ങൾക്ക് എതിരേയുള്ള ക്രൂരത തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഏഗനിസ്റ്റ് അനിമൽ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. ഈ സ്ഥാപനങ്ങളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദേശം Read More…

Crime

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിങ്: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി Read More…

General

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) ല്‍ വ്യക്തത ആവശ്യപ്പെട്ടും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ നിയമം കൂടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഇന്നലെ ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി. പാര്‍ട്ടിയുടെ എം.എല്‍.എമാരും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെ നൂറ് കണക്കിന് നേതാക്കളും പ്രവര്‍ത്തരും ധര്‍ണ്ണയില്‍ പങ്കെടുത്തു. ധര്‍ണ്ണയ്ക്ക് ശേഷം പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ. ഭൂപേന്ദര്‍ Read More…

General

വൈക്കം കായലിൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ; മുൻകരുതൽ ജാഗ്രത നിർദ്ദേശം

വൈക്കം കായലിലും അതിന്റെ ഇടത്തോടുകളിലും ഉപ്പു വെള്ളം അധികരിച്ചതിന്റെ കാരണത്താൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ഉള്ളതായി കായലിൽ പണി എടുക്കുന്ന ആളുകൾ അറിയിച്ചിട്ടുണ്ടെന്ന് സൂചന പ്രകാരം ആർ.എം.ഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെല്ലി ഫിഷ് പോയിസണിംഗിനു കാരണമാകുന്ന ഈ ജീവികളുടെ സാന്നിധ്യം അവധികാലത്ത് നീന്തൽ പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും, കായലിൽ ഇറങ്ങുന്ന ആളുകൾക്കും ഹാനീകരമാകുന്നതിനാൽ മുന്നറിയിപ്പുമായി വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്‌പിറ്റൽ സൂപ്രണ്ട്.