General

റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളി;പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കാൻ ബസിന് കോടതിയുടെ നിർദേശം

റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാമെന്നും കോടതി പറഞ്ഞു. ചട്ടലംഘനം കണ്ടെത്തിയാൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവിടാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സർക്കാര്‍ അപ്പീൽ നല്‍കിയത്.

Jobs

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് ഡിപ്ലോമ (സിവിൽ), ഐ ടി ഐ (ഡ്രാഫ്ട്മാൻ സെയിൽ) ഐ ടി ഐ (സർവ്വേയർ) , ബിടെക്ക് സിവിൽ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 07/ 02 / 2024 തീയതിയ്ക്കകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വ്യക്തിവിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

General

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം: ഫെബ്രുവരി 03ന് കുമരകത്ത്

കേരളത്തിലെ പ്രമുഖ ഓൺലൈൻ മീഡിയ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് വച്ച് നടക്കും.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു സമ്മേളനം ഉത്ഘാടനം ചെയ്യും. ഈ വരുന്ന ഫെബ്രുവരി മൂന്നാം തീയതി രാവിലെ പത്ത് മണിമുതൽ പ്രതിനിധി സമ്മേളനവും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുമെന്ന് സ്റ്റേറ്റ് കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻ്റ് ഏ കെ ശ്രീകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ് കുമാർ, Read More…

Erattupetta

ഗാന്ധി രക്തസാക്ഷി ദിനം ;ജാഗ്രതാ ദിനമായി ആചരിച്ചു

ഈരാറ്റുപേട്ട: ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ ജാഗ്രതാ ദിനമായി ആചരിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി. എച്ച്. ഹസീബ് ഉത്ഘാടനം ചെയ്തു. വി.എസ് ഹിലാൽ അദ്ധ്യഷത വഹിച്ചു. നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തിഫ് , ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, സുബൈർ വെള്ളാപള്ളിൽ, കെ. യു. സുൽത്താൻ എന്നിവ സംസാരിച്ചു.

Erattupetta

ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം “ആരവം 2024 “

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം “ആരവം 2024 ” ആഘോഷിച്ചു. നഗര സഭാദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ് സമ്മാനദാനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഫാത്തിമ മാഹിൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബീനാമോൾ എസ്. സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിൻസി മോൾ ജോസഫ്,എസ് എം ഡി സി ചെയർമാൻ Read More…

Poonjar

കുന്നോന്നി-ആലുന്തറ കൊട്ടുകാപ്പള്ളി പാലം അപകടഭീഷണിയില്‍

കുന്നോന്നി – ആലുന്തറ ടോപ്പ് കൊട്ടുകാപ്പള്ളി പാലം ഗുരുതരമായ അപകടഭീഷണിയില്‍. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഏതു നിമിഷവും അപകടം സംഭവിക്കാവുന്നവിധം പാലത്തിന്റെ ഇരുഭിത്തികളുടെയും അടിത്തറ മുക്കാല്‍ഭാഗത്തോളം ഒലിച്ചുപോയിരിക്കുകയാണ്. ആയതിനാല്‍ ആലുന്തറ – ഈന്തുപള്ളി റൂട്ടിലേക്കുള്ള ഭാരവാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കണം. ബലക്ഷയം സംഭവിച്ചിരിക്കുന്ന പാലം അടിയന്തിരമായി ബലപ്പെടുത്തണം. ഈന്തുപള്ളി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ പാലം. തീര്‍ത്ഥാടന കേന്ദ്രമായ തകിടിപള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോയത്. Read More…

Kottayam

JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉത്‌ഘാടനവും നടന്നു

JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉത്‌ഘാടനവും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി റിന്നിട് കുര്യൻ ജോൺ , JC മുൻ നാഷണൽ ട്രെയിനെർ ചെറിയാൻ വർഗീസ്, സോൺ വൈസ് പ്രസിഡന്റ് പൂജാ വെങ്കിട്ട്, ബെറ്റി കുര്യൻ , പി റ്റി രാജു, ഷാജിലാൽ, ലക്ഷ്മി നായർ തോമസ് ഫിലിപ്പ്, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Aruvithura

“സഹദായുടെ അമരക്കാരൻ ഇനി ഭരണങ്ങാനത്തേയ്ക്ക്”

അരുവിത്തുറ: അരുവിത്തുറ ദേശത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച്കൊണ്ട് മറ്റു പ്രദേശങ്ങൾക്ക് മാതൃകയായി മാറിയ സാമൂഹിക, ആദ്ധ്യാത്മിക, സാംസ്കാരിക മുന്നേറ്റമായ “സഹദാ”യുടെ (റിനൈസൻസ് 2022-23) അമരക്കാരനും അരുവിത്തുറ പള്ളിയുടെ വികാരിയുമായ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ അന്തർദേശീയ തീർഥാനകേന്ദ്രത്തിന്റെ റെക്ടർ ആയി ചുമതലയേൽക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയായ “സഹദാ” സമാനതകളില്ലാത്ത കർമ്മ പദ്ധതിയാണ്. സുകൃത ജിവിതം, സുകൃത കുടുംബം, Read More…

Pala

പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്

പാലാ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും, പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിന്റെയും, അഡാർട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പും, ലഹരി വിരുദ്ധ പ്രചരണവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രദർശനവും, ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റീ കണക്ടിങ് യൂത്ത് പ്രോജെക്ടിന്റെയും ഭാഗമായി ലഹരി വിരുദ്ധ Read More…

Erattupetta

കാരുണ്യ ദിനം ആചരിച്ചു

ഈരാറ്റുപേട്ട: കെ.എം. മാണി സാറിന്റെ തൊണ്ണൂറ്റി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി കാരുണ്യദിനം ആചരിച്ചു. ഈരാറ്റുപേട്ട ക്രസന്റ് സ്പെഷ്യൽ സ്കൂളിൽ നടന്ന ദിനാചരണം വനിതാ കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫസർ. ആൻസി ജോസഫ് ഉൽഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിoസ് ജോസ് വലിയ വീട്ടി, അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി. പി.പി.എം നൗഷാദ്, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ലീനാ ജയിംസ്, Read More…